സംസ്ഥാനത്ത് ഗുരുതരസാഹചര്യം; ഉറവിടം കണ്ടെത്താത്ത 15 കേസുകള്‍

ഇപ്പോഴുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമെ ഇതിനെ നേരിടാന്‍ കഴിയൂ, സമ്പര്‍ക്ക വ്യാപനം രോഗിയുമായി പാലിക്കേണ്ട എല്ലാ കാര്യങ്ങളും പാലിക്കണം, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tuesday July 7th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പര്‍ക്കം വഴി 68 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 എണ്ണം ഉറവിടം അറിയാത്ത കേസുകളാണ്. രോഗം ബാധിച്ചവരുടെ എണ്ണവും ഇന്ന് ഏറ്റവും കൂടുതലാണ്. 272 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സാധാരണയില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറെക്കൂടി ഗൗരവമായി കാര്യങ്ങള്‍ കാണേണ്ടതായിട്ടുണ്ട്, ഇപ്പോഴുള്ള നിയന്ത്രണങ്ങളും ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനും ക്വാറന്റൈനും റിവേഴ്‌സ് ക്വാറന്റൈനും ശക്തിപ്പെടുത്തി മാത്രമെ ഇതിനെ നേരിടാന്‍ കഴിയൂ, സമ്പര്‍ക്ക വ്യാപനം രോഗിയുമായി പാലിക്കേണ്ട എല്ലാ കാര്യങ്ങളും പാലിക്കണം, സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം അഞ്ചുലക്ഷത്തോളം പേര്‍ വന്നു. 62.88 ശതമാനം പേര്‍ രാജ്യത്തിനകത്തു നിന്നും വന്നവരാണ്. ആഭ്യന്തര യാത്രക്കാരില്‍ 65 ശതമാനം പേരും വന്നത് റെഡ് സോണില്‍ നിന്നുമാണ്. തിരിച്ചു വന്നവരില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്. ഏറ്റവും കുറവ് വന്നത് വയനാട്ടില്‍, 12,652 പേര്‍. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ വന്നത് തമിഴ്‌നാട്ടില്‍ നിന്ന് 97,570 പേര്‍ വന്നു. 88,031 പേര്‍ കര്‍ണാടകയില്‍ നിന്നും വന്നു. ആഭ്യന്തര യാത്രക്കാരുടെ 75 ശതമാനവും വന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. യു.എ.ഇയില്‍ നിന്ന് 89,749 പേര്‍ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം