സ്വപ്‌നയുടെ ഫ്ളാറ്റില്‍ ഐ.ടി വകുപ്പ് സെക്രട്ടറി സ്ഥിരം സന്ദര്‍ശകന്‍, മദ്യസല്‍ക്കാരവും പതിവ്

സ്വപ്‌നയ്‌ക്കെതിരെ മുന്‍പും കേസുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരി ആയിരിക്കെ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയതിനാണ് കേസെടുത്തത്. അന്ന് സ്വപ്‌നയെ കേസില്‍ പ്രതി ചേര്‍ത്തിരുന്നുവെന്നും കസ്റ്റംസ് പറഞ്ഞു.

Monday July 6th, 2020

തിരുവനന്തപുരം: കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സ്വപ്‌ന സുരേഷിന്റെ ഫ്ളാറ്റില്‍ ഐടി സെക്രട്ടറി സ്ഥിരം സന്ദര്‍ശകനാണെന്ന് അയല്‍വാസി പറഞ്ഞു. ഐടി സെക്രട്ടറി തന്റെ ഔദ്യോഗിക കാറില്‍ വരാറുണ്ടായിരുന്നു. ഫഌറ്റില്‍ മദ്യ സത്കാരം പതിവായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു. മുടവന്‍ മുകള്‍ ട്രാവന്‍കൂര്‍ റസിഡന്‍സിയിലാണ് സ്വപ്‌ന താമസിച്ചിരുന്നത്. നാല് വര്‍ഷത്തോളം സ്വപ്‌ന ഇവിടെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് വര്‍ഷമാണ് ഐടി സെക്രട്ടറി ഇവിടെ എത്തിയത്. പുറത്തുനിന്നുള്ള പലരും എത്തിയിരുന്നു. സ്ഥിരം മദ്യപാനം ഉണ്ടായിരുന്നു. കുഴഞ്ഞ അവസ്ഥയിലാണ് പലപ്പോഴും വീട്ടില്‍ വന്നു കയറുന്നത്. സെക്യൂരിറ്റി ഇവര്‍ക്കെതിരെ പരാതി പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ സെക്യൂരിറ്റിയെ ഇവരുടെ ഭര്‍ത്താവ് മര്‍ദിച്ച് പൊലീസ് കേസായി. അത് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും അയല്‍വാസി പറഞ്ഞു.

അതേസമയം, സ്വപ്‌നയ്‌ക്കെതിരെ മുന്‍പും കേസുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരി ആയിരിക്കെ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയതിനാണ് കേസെടുത്തത്. അന്ന് സ്വപ്‌നയെ കേസില്‍ പ്രതി ചേര്‍ത്തിരുന്നുവെന്നും കസ്റ്റംസ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായതിന് പിന്നാലെ സ്വപ്നയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്‌പെയ്‌സ് പാര്‍ക്കിന്റെ ചുമതലയായിരുന്നു സ്വപ്ന സുരേഷിന് നല്‍കിയിരുന്നത്. നേരത്തെ തന്നെ സ്വപ്നയുടെ ജോലി കരാര്‍ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാര്‍ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പില്‍ തന്നെ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സ്വപ്ന. ജനുവരിയില്‍ സ്‌പെയ്‌സ് പാര്‍ക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവര്‍. സ്വപ്നയ്ക്ക് യുഎഇ കോണ്‍സുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവര്‍ത്തി പരിചയമുണ്ട്. സ്വപ്‌ന നിലവില്‍ ഒളിവിലാണെന്നാണ് വിവരം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം