സ്വപ്‌നസുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് സുരേന്ദ്രന്‍

സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസും ഐടി വകുപ്പുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിഞ്ഞ് നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് ചീത്തപ്പേര് ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Monday July 6th, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ഐടി വകുപ്പിലെ നിയമനത്തിന് മുഖ്യമന്ത്രിയും ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറും ഒത്താശ ചെയ്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസും ഐടി വകുപ്പുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിഞ്ഞ് നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് ചീത്തപ്പേര് ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ഇവരെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു. ഐടി സെക്രട്ടറി ശിവശങ്കരന്റെ ഫോണിലെ കോള്‍ ലിസ്റ്റ് പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. വിവാദമായതോടെ സ്വപ്‌നെയ ഐടി വകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം