കൊല്ലത്ത് പതിമൂന്ന്കാരി തൂങ്ങി മരിച്ച കേസിലെ പ്രതികൾ പിടിയിൽ

കുട്ടിയുടെ ആത്മഹത്യയ്ക്കുള്ള കാരണത്തില്‍ സംശയം തോന്നിയ കടയ്ക്കല്‍ പോലിസ് ശാസ്ത്രീയ തെളിവുകള്‍ ഡിഎന്‍എ വിശകലനം വഴി ശേഖരിച്ചാണ് കുറ്റവാളികളെ കണ്ടെത്തിയത്

Sunday July 5th, 2020

കൊല്ലം: കടയ്ക്കല്‍ സ്വദേശിനിയായ 13 കാരി തൂങ്ങി മരിച്ച കേസില്‍ മൂന്ന് പേര്‍ പിടിയിലായി. കുട്ടി ആത്മഹത്യ ചെയ്തത് നിരന്തരമായ ലൈംഗിക പീഡനം മൂലമായിരുന്നു.

കുട്ടിയെ നിരന്തരമായി പീഢിപ്പിച്ച് വരികയായിരുന്ന കടയ്ക്കല്‍ വില്ലേജില്‍ വരയറ ചരുവിള വീട്ടിലെ 31 വയസ്സുള്ള ഷിജു, കടയ്ക്കല്‍ വില്ലേജില്‍ വരയറ ചരുവിള വീട്ടിലെ 26 വയസ്സുള്ള ഷിനു, കടയ്ക്കല്‍ വില്ലേജില്‍ വരയറ ചരുവിള വീട്ടിലെ19 വയസ്സുള്ള ജിത്തു എന്നിവരെയാണ് കടയ്ക്കല്‍ പോലിസ് പിടികൂടിയത്. കുട്ടിയുടെ ആത്മഹത്യയ്ക്കുള്ള കാരണത്തില്‍ സംശയം തോന്നിയ കടയ്ക്കല്‍ പോലിസ് ശാസ്ത്രീയ തെളിവുകള്‍ ഡിഎന്‍എ വിശകലനം വഴി ശേഖരിച്ചാണ് കുറ്റവാളികളെ കണ്ടെത്തിയത്. കടയ്ക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടി കൂടിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം