മലപ്പുറത്ത് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26ഉം മലപ്പുറം ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചും ആയി.

Sunday July 5th, 2020

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. റിയാദിൽ നിന്നെത്തിയ 82കാരൻ മഞ്ചേരി മെഡിക്കൽ കോളജിലാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26ഉം മലപ്പുറം ജില്ലയിൽ മരിച്ചവരുടെ എണ്ണം അഞ്ചും ആയി.

റിയാദിൽ നിന്നും ജൂൺ 29ന് ഭാര്യക്കൊപ്പം തിരിച്ചെത്തിയ ചോക്കാട് മാളിയേക്കലിലെ മൂക്കുമ്മൽ മുഹമ്മദ് ഹാജി ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ക്വാറന്‍റീനില്‍ കഴിഞ്ഞ 82കാരനെ പനിയെ തുടർന്ന് ജൂലൈ 1ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ കണ്ടെത്തിയതോടെ 3ആം തീയതി ഐസിയുവിലേക്കും സ്ഥിതി ഗുരുതരമായതോടെ വെന്‍റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെയായിരുന്നു മരണമെങ്കിലും ഇന്ന് ശ്രവ പരിശോധനാ ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

2019 മുതൽ അർബുദത്തിന് ചികിത്സയിലായിരുന്നു. വർധക്യ സഹജമായ മറ്റു രോഗങ്ങൾക്കും ചികിത്സ തേടുന്ന വ്യക്തിയാണ്. ഫെബ്രുവരിയിലാണ് ഭാര്യയുമൊത്ത് സന്ദർശന വിസയിൽ സൗദിയിലെ മക്കളുടെ അടുത്ത് എത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിരിച്ച് വരവ് വൈകുകയായിരുന്നു. മരിച്ച മുഹമ്മദ് ഹാജിക്ക് ആശുപത്രിയിൽ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും അധികൃതരുടെ ഭാഗത്ത്‌ നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്നും വണ്ടൂർ എംഎല്‍എ എ പി അനിൽകുമാർ ആരോപിച്ചു.

അതേസമയം മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ട്രിപ്പിള്‍ ലോക്‌ഡൌൺ തുടരുകയാണ്. മേഖലയിൽ രോഗവ്യാപനം ഉണ്ടായോ എന്ന് കണ്ടെത്തുന്നതിനുള്ള ആന്റിജൻ പരിശോധനകളും പുരോഗമിക്കുന്നുണ്ട്. താനൂർ നഗരസഭാ പരിധിയിലും ആരോഗ്യ വകുപ്പ് അതീവ ജാഗ്രത പാലിക്കുന്നുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം