ചൈന അതിർത്തിയിൽ ഇന്ത്യ വിന്യാസം ശക്തിപ്പെടുത്തി

ഇന്ത്യൻ വ്യോമസേന അതി൪ത്തിയിൽ നിരീക്ഷണ പറക്കൽ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ യുദ്ധോപകരണങ്ങളും സൈനികരെയും അതി൪ത്തിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

Sunday July 5th, 2020

ന്യൂഡൽഹി: ചൈന അതി൪ത്തിയിൽ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തി. വ്യോമസേനയുടെ മുൻനിര വിഭാഗം നിരീക്ഷണ പറക്കൽ വ൪ധിപ്പിച്ചു.

ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദ൪ശനം ചൈനക്കുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒരു ദൗ൪ബല്യമായി കാണരുതെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തിരുന്നു. അതിനിടെയാണ് വ്യോമസേന അതി൪ത്തിയിൽ വിന്യാസം ശക്തിപ്പെടുത്തിയത്. ഏത് തരം സൈനിക നടപടിക്കും സമ്പൂ൪ണ സജ്ജമാണ് സേനയെന്ന് വ്യോമസേന വിങ് കമാണ്ട൪ പറഞ്ഞു.

ഇന്ത്യൻ വ്യോമസേന അതി൪ത്തിയിൽ നിരീക്ഷണ പറക്കൽ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ യുദ്ധോപകരണങ്ങളും സൈനികരെയും അതി൪ത്തിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. മിഗ് 29, എസ്യു 30 എംകെഎല്‍ എന്നീ യുദ്ധവിമാനങ്ങളുപയോഗിച്ചാണ് നിരീക്ഷണ പറക്കൽ നടത്തുന്നത്. അതിനിടെ പ്രധാനമന്ത്രി സന്ദ൪ശിച്ചത് ലഡാക്കിലെ സൈനിക ആശുപത്രിയുടെ ഭാഗമായ പുതിയ വാ൪ഡിൽ തന്നെയാണെന്ന് സ്ഥിരീകരിച്ച് സൈന്യം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി സന്ദ൪ശനം നടത്തിയ വാ൪ഡിന്റെ ദൃശ്യം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വിമ൪ശം ശക്തമായ സാഹചര്യത്തിലാണ് സൈന്യം വിശദീകരണവുമായി എത്തിയത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം