തിങ്കളാഴ്ച മുതൽ നിയമസഭയിൽ എല്ലാ ജീവനക്കാരും ഹാജരാവണം

കണ്ടെയിന്‍മെന്‍റ്, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയിൽ സന്ദർ‍ശകരെ അനുവദിക്കില്ല

Saturday July 4th, 2020

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ നിയമസഭയിൽ എല്ലാ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് സർക്കാർ ഉത്തരവ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് 50 ശതമാനം ജീവനക്കാർ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്. ധനകാര്യ ബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം ചേരുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

കണ്ടെയിന്‍മെന്‍റ്, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയിൽ സന്ദർ‍ശകരെ അനുവദിക്കില്ല. ഔദ്യോഗിക ആവശ്യങ്ങൾക്ക് വരുന്നവരെ രേഖകൾ പരിശോധിച്ച ശേഷമേ കടത്തിവിടു. ഉറവിടം അറിയാത്ത രോഗികൾ കൂടിയ തലസ്ഥാനത്ത് കർശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം