സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന് മന്ത്രി എ.കെ ബാലനാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി.

Thursday June 4th, 2020

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി മീനാക്ഷി അമ്മാളിന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ചെന്നൈയില്‍ നിന്നെത്തിയ ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

മീനാക്ഷിപുരത്ത് സഹോദരന്‍റെ വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന ഇവരെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹം, ന്യൂമോണിയ എന്നീ രോഗങ്ങള്‍ അലട്ടിയിരുന്നു. കോവിഡ് ബാധിച്ചാണ് മരണപ്പെട്ടതെന്ന് മന്ത്രി എ.കെ ബാലനാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം