കോവിഡ് ബാധിച്ച അമിത്ഷാ എന്തുകൊണ്ട് എയിംസിനു പകരം സ്വകാര്യ ആശുപത്രിയില്‍ പോയി

നമ്മുടെ ആഭ്യന്തരമന്ത്രി രോഗബാധിതനായപ്പോള്‍ എയിംസില്‍ പോവാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പോയത് എന്തുകൊണ്ടെന്ന് ഓര്‍ത്ത് അത്ഭുതം തോന്നുന്നു. ഭരിക്കുന്നവര്‍ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയുള്ളൂ എന്നാണ് ശശി തരൂരിന്റെ ട്വീറ്റ്.

Monday August 3rd, 2020

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂരിന്റെ പ്രതികരണം. ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റുമായെത്തി.

നമ്മുടെ ആഭ്യന്തരമന്ത്രി രോഗബാധിതനായപ്പോള്‍ എയിംസില്‍ പോവാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പോയത് എന്തുകൊണ്ടെന്ന് ഓര്‍ത്ത് അത്ഭുതം തോന്നുന്നു. ഭരിക്കുന്നവര്‍ പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ ഈ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയുള്ളൂ എന്നാണ് ശശി തരൂരിന്റെ ട്വീറ്റ്. ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഒന്നെന്ന് ജവാഹര്‍ ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച എയിംസിനെ കുറിച്ചുള്ള വിശദാംശങ്ങളടങ്ങിയ ട്വീറ്റും തരൂര്‍ കൂടെച്ചേര്‍ത്തിട്ടുണ്ട്. ചിലര്‍ ശശി തരൂരിന്റെ ട്വീറ്റ് ശരി വെച്ചപ്പോള്‍ ചിലര്‍ സോണിയ ഗാന്ധിയും കുടുംബവും വിദേശത്ത് ചികിത്സ തേടിയതിന്റെ പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്തു. ചിലര്‍ അഭിപ്രായപ്പെട്ടത് സ്വന്തം ഇഷ്ടത്തിന് ചികിത്സ തേടാനുള്ള വ്യക്തിസ്വാതന്ത്ര്യം അമിത് ഷാക്കും ഉണ്ടെന്നാണ്.


ഇന്നലെയാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെ ടെസ്റ്റ് നടത്തിയെന്നും കോവിഡ് പോസിറ്റീവായെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. താനുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരോടും ക്വാറന്റൈനില്‍ പോകാനും ടെസ്റ്റ് നടത്താനും അമിത് ഷാ അഭ്യര്‍ഥിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം