കോവിഡ് സ്ഥിരീകരണം; കാസര്‍കോട് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

കഴിഞ്ഞ ദിവസം മൂന്നു സിവില്‍ എക്‌സൈസ് ഓഫിസര്‍ അടക്കം ജില്ലയില്‍ പുതുതായി 113 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 105 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ്. കാസര്‍കോട് കസബ, കോട്ടിക്കുളം എന്നീ തീരദേശ മേഖലകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്

Monday August 3rd, 2020

കാസര്‍കോട്: കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കാസര്‍കോട് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍. രാജ്യത്ത് പത്ത് ലക്ഷം പേരില്‍ 1,307 പേര്‍ക്കാണ് വൈറസ് ബാധയുണ്ടാകുന്നത്. എന്നാല്‍ കാസര്‍കോട് 10 ലക്ഷം പേരില്‍ 1,367 പേര്‍ക്കാണ് കോവിഡ് ബാധ. ജില്ലയില്‍ പതിനൊന്ന് ക്ലസ്റ്ററുകളില്‍ മാത്രം 400 രോഗികളുണ്ട്. 1915 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. സമ്പര്‍ക്കരോഗികളുടെ എണ്ണവും കൂടുന്നു. കാസര്‍കോടിന്റെ തീരദേശ മേഖലകളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യ ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയായിരുന്നു കാസര്‍കോട്. പിന്നീട് വലിയ തോതില്‍ രോഗികളുടെ എണ്ണം കുറയുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മൂന്നു സിവില്‍ എക്‌സൈസ് ഓഫിസര്‍ അടക്കം ജില്ലയില്‍ പുതുതായി 113 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 105 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ്. കാസര്‍കോട് കസബ, കോട്ടിക്കുളം എന്നീ തീരദേശ മേഖലകളില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് പോസിറ്റീവാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന നിലയില്‍ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്. അതേസമയം വലിയ തോതിലുള്ള നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം