സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഹംസക്കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിനോദ് കുമാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

Monday August 3rd, 2020

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് 19 ബാധിച്ചു മരിച്ചു. കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി (70), കാസര്‍കോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍(40) എന്നിവരാണ് മരിച്ചത്. ഹംസക്കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വിനോദ് കുമാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് മരക്കാര്‍കുട്ടിയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ശാരീരികമായ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയ ഉടനെ പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം മരക്കാര്‍ കുട്ടിയുടെ സംസ്‌കാരം നടക്കും.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വിനോദ് കുമാറിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം