സ്വന്തം ഏതന്‍ തോട്ടത്തില്‍ എയര്‍ഗണ്ണുമായി അനുസിത്താര; പണി പാളിയപ്പോള്‍ ഭര്‍ത്താവ് രക്ഷക്കെത്തി

തന്റെ വീട്ടിലുള്ള മറ്റൊരു കാര്യം കൂടി അനു സിത്താര പരിചയപ്പെടുത്തി. ഭര്‍ത്താവ് വിഷ്ണു വാങ്ങിയ എയര്‍ഗണ്‍. എന്നാല്‍ എയര്‍ഗണ്‍ ലോഡ് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും നടന്നില്ല. അവസാനം വിഷ്ണു തന്നെ രക്ഷക്കെത്തി.

Monday August 3rd, 2020

കൊച്ചി: നിറയെ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറി തോട്ടവും കുളവുമൊക്കെ ചേര്‍ന്നതാണ് നടി അനു സിത്താരയുടെ ഏദന്‍തോട്ടം. ഓരോ ചെടിയും വിശദമായി അനു സിത്താര വീഡിയോയിലൂടെ പരിചയപ്പെടുത്തി.

ഓറഞ്ച്, അമ്പഴങ്ങ, പേരയ്ക്ക, റമ്പൂട്ടാന്‍, ചെറുനാരങ്ങ, ബ്രസീലിയന്‍ സപ്പോട്ട, പുളി പേരക്ക, ചാമ്പയ്ക്ക, തണ്ണിമത്തന്‍.. ഇങ്ങനെ നീളുന്നു അനു സിത്താരയുടെ ഏദന്‍തോട്ടത്തിലെ പഴങ്ങളുടെ പട്ടിക. തുമ്പ, രാമതുളസി, ചീര, എള്ള്, മഞ്ഞള്‍.. ചിലത് തനിയെ ഉണ്ടായതാണെങ്കില്‍ ചിലത് നട്ടുപിടിപ്പിച്ചതാണ്.

ഇത് കൂടാതെ തന്റെ വീട്ടിലുള്ള മറ്റൊരു കാര്യം കൂടി അനു സിത്താര പരിചയപ്പെടുത്തി. ഭര്‍ത്താവ് വിഷ്ണു വാങ്ങിയ എയര്‍ഗണ്‍. എന്നാല്‍ എയര്‍ഗണ്‍ ലോഡ് ചെയ്യാന്‍ എത്ര ശ്രമിച്ചിട്ടും നടന്നില്ല. അവസാനം വിഷ്ണു തന്നെ രക്ഷക്കെത്തി. വിഷ്ണു ലോഡ് ചെയ്ത് നല്‍കിയ എയര്‍ഗണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തിട്ടേ അനു സിത്താര പിന്മാറിയുള്ളൂ. വിഷ്ണു തന്നെയാണ് വിഡിയോ ഫോണില്‍ ചിത്രീകരിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം