ഇന്ത്യയെ ‘ഭാരത്’ ആക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ കെട്ട് മാറാത്തത് കൊണ്ടാണ് ഇന്ത്യ എന്ന പേര് നില നിര്‍ത്തുന്നതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

Wednesday June 3rd, 2020

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഹരജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ‘ഭാരത്’നു പകരം കൊളോണിയല്‍ ശക്തികള്‍ ഇട്ട ‘ഇന്ത്യ’ ആയി ഇനിയും നിലനിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. ഭരണഘടനയുടെ ഒന്നാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ട് ഈ മാറ്റം സാധിച്ചെടുക്കാം എന്നാണ് ഹരജിക്കാരന്‍ വാദിച്ചത്.

ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ കെട്ട് മാറാത്തത് കൊണ്ടാണ് ഇന്ത്യ എന്ന പേര് നില നിര്‍ത്തുന്നതെന്നും ഹരജിയില്‍ പറഞ്ഞിരുന്നു. രാജ്യത്തെ പല നഗരങ്ങളും പൗരാണിക നാമങ്ങളിലേക്ക് തിരിച്ചു പോയ സാഹചര്യത്തില്‍ രാജ്യത്തിന്റെ പേരും മാറ്റണം എന്നായിരുന്നു ആവശ്യം. 2014 ല്‍ അന്ന് ലോക്‌സഭംഗമായിരുന്ന യോഗി ആദിത്യനാഥും രാജ്യത്തിന്റെ പേര് ‘ഭാരതം’ എന്നാക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ഒരു സ്വകാര്യ ഉപക്ഷേപം സഭയില്‍ കൊണ്ടുവന്നിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം