കോവിഡ് മരണം: സംസ്കാര ചടങ്ങ് നാട്ടുകാർ തടഞ്ഞു

പ്രതിരോധ നടപടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേയും പേരൂർക്കട ആശുപത്രയിലേയും 19 ഡോക്ടർമാരെ ക്വറൻറൈനിലേക്ക് മാറ്റിയിട്ടുണ്ട്.

Wednesday June 3rd, 2020

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച ഫാദര്‍ കെ.ജി വര്‍ഗീസിന്‍റെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. അതേസമയം വൈദികനെ ചികിത്സിച്ചിരുന്ന പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. വട്ടിയൂര്ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരചടങ്ങിനായി നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ എത്തി കുഴി എടുത്തു. എന്നാല്‍ സ്ഥലത്തെത്തിയ നാട്ടുകാര്‍ പി.പി.ഇ കിറ്റടക്കം ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞു. കൊവിഡ് ബാധിച്ച മരിച്ചയാളുടെ മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.

പ്രശ്നത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ചടങ്ങ് തടസപ്പെടുത്താനെത്തിയവര്‍ സെമിത്തേരിയില്‍ സംസ്കാര ചടങ്ങ് നടത്തുന്നതില്‍ നിയമപ്രശ്നമുണ്ടെന്ന വാദം ഉന്നയച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന്‍ ഇന്നലെയാണ് പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ മരിച്ചതിന് ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഏപ്രില് 20 മുതല്‍ മെയ് 20 വരെ മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. രോഗം എവിടെനിന്നാണ് വന്നതെന്ന് വ്യക്തമല്ല. പ്രതിരോധ നടപടിയുടെ ഭാഗമായി മെഡിക്കൽ കോളേജിലേയും പേരൂർക്കട ആശുപത്രയിലേയും 19 ഡോക്ടർമാരെ ക്വറൻറൈനിലേക്ക് മാറ്റിയിട്ടുണ്ട്. പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. ഒപിയുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു.ജീവനക്കാരുടെ സ്രവ സാന്പിളുകൾ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം