ഷംന കാസിമിന്റെ വീട്ടിലെ സി.സി.ടിവിയും വാട്‌സ്ആപ്പും പരിശോധിക്കണമെന്ന് പ്രതികള്‍

ഷംനയോട് ഫോണില്‍ സംസാരിച്ച സ്ത്രീകളെ കസ്റ്റഡിയില്‍ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനം എടുത്തിട്ടില്ല. സമാനമായ കേസുകളില്‍ ഇരകളില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

Thursday July 2nd, 2020

കൊച്ചി: നടി ഷംന കാസിമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും വാട്‌സാപ്പ് ചാറ്റും മജിസ്‌ട്രേറ്റ് പരിശോധിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ രംഗത്ത്. അതേസമയം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രധാന പ്രതികളെല്ലാം പിടിയിലായതായി പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചി ബ്ലാക് മെയില്‍ കേസില്‍ ഷംനയുടെ വീട്ടിലെ സിസി ടിവി ദ്യശ്യങ്ങള്‍ പരിശോധിക്കണമെന്നും അത് മജിസ്‌ട്രേറ്റ് കണ്ട് ബോധ്യപ്പെടണമെന്നുമാണ് പ്രതി റഫീഖ് ആവശ്യമുന്നയിച്ചിരിക്കുന്നത്. റഫീഖുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് പരിശോധിക്കണമെന്നും എറണാകുളം മജിസ്‌ടേറ്റ് കോടതിയില്‍ പ്രതി ആവശ്യമുന്നയിച്ചു.

അതേ സമയം ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളും തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണെന്നും പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. ഷംനയോട് ഫോണില്‍ സംസാരിച്ച സ്ത്രീകളെ കസ്റ്റഡിയില്‍ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനം എടുത്തിട്ടില്ല. സമാനമായ കേസുകളില്‍ ഇരകളില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു. കേസിലെ 11 പ്രതികളില്‍ ഒമ്പത് പേരും അറസ്റ്റിലായിട്ടുണ്ട്. അതേസമയം പ്രതികള്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം