അധ്യാപകർക്കെതിരെ സൈബർ ആക്രമണം: യുവജന കമ്മീഷൻ കേസെടുത്തു

വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണ്.

Tuesday June 2nd, 2020

തിരുവനന്തപുരം: സർക്കാരിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു. അധ്യാപകർക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമെന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്.
വികൃതമായ കമന്റുകളും പോസ്റ്റുകളുമിട്ട് ആനന്ദം കൊള്ളുന്നവരുടെ മനോനില അപകടകരവും പ്രബുദ്ധ കേരളത്തിന് അപമാനകരവുമാണ്. കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മുടക്കം വരാതെ വിദ്യാർത്ഥികൾക്ക് അധ്യയനം ഒരുക്കാൻ മാതൃകാപരമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സർക്കാർ സംവിധാനങ്ങളും അധ്യാപകരുമെല്ലാം വിശ്രമമില്ലാതെ കർമ്മനിരതരാകുമ്പോൾ അവരെ അപമാനിച്ച് ആത്മനിർവൃതി കൊള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം അറിയിച്ചു.

അധ്യാപികമാരുടെ ചിത്രങ്ങൾ വരെ മോശമായ വിധത്തിൽ ഉപയോഗിച്ചിരിക്കുന്നു. അറപ്പുളവാക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ ആരംഭിച്ചിട്ടുള്ള പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് യുവജനകമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപെട്ടു. ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം റിപ്പോർട്ട് ലഭ്യമാക്കണമെന്നും സൈബറിടങ്ങളിൽ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകണമെന്നും യുവജനകമ്മീഷൻ ആവശ്യപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം