സംസ്ഥാനത്ത് യുവതി ഉള്‍പ്പെടെ മൂന്ന് കോവിഡ് മരണം

കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്.

Tuesday September 1st, 2020

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. കോഴിക്കോട് മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മലപ്പുറം ഒളവട്ടൂര്‍ സ്വദേശിനി ആമിനയാണ് മരിച്ച മറ്റൊരാള്‍. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ആമിനയുടെ മരണം. 95 വയസ്സായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

കൊല്ലം അഞ്ചല്‍ കോളേജ് ജംഗ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതിഗോപിനാഥും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. 26 വയസ്സായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ ചികിത്സയിലായിരുന്നു അശ്വതി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം