പ്രതികള്‍ കല്യാണം ആലോചിച്ചത് മറ്റൊരാളുടെ ഫോട്ടോയും പേരും ഉപയോഗിച്ചെന്ന് നടി

പ്രതികള്‍ ഭീഷണി മുഴക്കിയതായും ഷംന പറഞ്ഞു. അമ്മയുടെയും സഹോദരന്റെയും ഫോണിലേക്ക് ഭീഷണി കോളുകള്‍ വന്നു. ഒരുലക്ഷം രൂപ അവര്‍ ആവശ്യപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. അതിനാലാണ് പരാതി നല്‍കിയത്.

Wednesday July 1st, 2020

കൊച്ചി: പ്രതികള്‍ കല്ല്യാണം ആലോചിച്ചത് മറ്റൊരാളുടെ പേരും ഫോട്ടോയും ഉപയോഗിച്ചെന്ന് നടി ഷംനാ കാസിം. കല്ല്യാണം ആലോചിച്ച് അയച്ചുതന്ന ഫോട്ടോയിലുള്ള ആളുകളല്ല വീട്ടിലെത്തിയത്. ഫോണിലൂടെ പറഞ്ഞ പേരും മറ്റൊന്നായിരുന്നുവെന്ന് ഷംന പറഞ്ഞു. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു നടി. നിലവില്‍ പിടിയിലായവരുമായി യാതൊരു ബന്ധവുമില്ല. കല്ല്യാണം ആലോചിച്ച് അയച്ചുതന്ന ഫോട്ടോ മറ്റൊരാളുടെതായിരുന്നു. പേരുകളും വേറെയായിരുന്നു. ഇപ്പോള്‍ പിടിയിലായവരുടെ ഫോട്ടോയും പേരുകളും അല്ലായിരുന്നു ഞങ്ങളോട് പറഞ്ഞത്. പണത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് സംശയം തോന്നിയത്. വിവാഹാലോചന എന്ന രീതിയിലാണ് പ്രതികള്‍ സമീപിച്ചത്. തന്റെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കുടുംബത്തെ വിശ്വസിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം എന്നും ഷംന പറഞ്ഞു.

പ്രതികള്‍ ഭീഷണി മുഴക്കിയതായും ഷംന പറഞ്ഞു. അമ്മയുടെയും സഹോദരന്റെയും ഫോണിലേക്ക് ഭീഷണി കോളുകള്‍ വന്നു. ഒരുലക്ഷം രൂപ അവര്‍ ആവശ്യപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. അതിനാലാണ് പരാതി നല്‍കിയത്. സിനിമ മേഖലയിലെ മറ്റാര്‍ക്കെങ്കിലും ഇവരുമായി ബന്ധമുണ്ടോ എന്ന അറിയില്ല. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. കേസുമായി മുന്നോട്ടുപോകുമെന്നും ഷംന പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം