പ്രവേശനോല്‍സവമില്ലാതെ അധ്യയന വര്‍ഷം തുടങ്ങി

ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും. ക്ലാസ് മുറിയിലേത് പോലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമോയെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്.

Monday June 1st, 2020

തിരുവനന്തപുരം: പ്രവേശനോല്‍വവും പൊട്ടിക്കരച്ചിലുകളുമില്ലാതെ സംസ്ഥാനത്ത് അധ്യയന വര്‍ഷം ആരംഭിച്ചു. ഓണ്‍ലൈന്‍ പഠനത്തിലൂടെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതാദ്യമായാണ് കുട്ടികള്‍ സ്‌കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങിയത്. ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്‌സ് ചാനലിലൂടെയാണ് പഠനം. വീടാണ് ക്ലാസ് മുറി.

പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസോടെയാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ് ടു കാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാം ക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താം ക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്ന് മുതല്‍ ഏഴ് വരെ ഉള്ളവര്‍ക്ക് അര മണിക്കൂറാണ് ക്ലാസ്. ടിവിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തിടങ്ങളില്‍ പിടിഎയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റ് സംവിധാനമൊരുക്കും. ക്ലാസുകളുടെ പുന സംപ്രേഷണവും ഉണ്ടാകും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും. ക്ലാസ് മുറിയിലേത് പോലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകുമോയെന്ന ആശങ്ക രക്ഷിതാക്കള്‍ക്കുണ്ട്. ആദ്യ ആഴ്ചയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം