കേരളത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇങ്ങിനെ

കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോള്‍ പ്രഥമ പരിഗണന പ്രതിരോധമാര്‍ഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി.

Monday June 1st, 2020

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. എന്നാല്‍ ചിലകാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗവ്യാപന സ്ഥിതിയനുസരിച്ച് മാറ്റം വരുത്തണം. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം പരിശോധിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പരാജയപ്പെടും. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും. എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 • ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേരെന്ന പരിധി വച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കും.
 • കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 പേര്‍ എന്ന നിലയില്‍ വിവാഹത്തിന് മാത്രം അനുവാദം നല്‍കും.
 • വിദ്യാലയങ്ങള്‍ ജൂലൈ മാസത്തിന് ശേഷമേ സാധാരണ നിലയില്‍ തുറക്കൂ.
 • കണ്ടെയ്ന്‍മെന്റ് സോണില്‍ ജൂണ്‍ 30 വരെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍. സംസ്ഥാനത്തേക്ക് അതിര്‍ത്തിക്ക് പുറത്ത് നിന്ന് വരുന്നവര്‍ സംസ്ഥാന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
 • അന്തര്‍ജില്ലാ ബസ് സര്‍വീസ് പരിമിതമായി അനുവദിക്കാം. രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ് അനുവദിക്കാം. എല്ലാ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാം.
 • കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം.
 • ഓട്ടോറിക്ഷയില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം.
 • സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് നടത്താം. 50 പേരില്‍ കൂടുതല്‍ പാടില്ല.
 • ചാനലുകളില്‍ ഇന്‍ഡോര്‍ ഷൂട്ടിങില്‍ പരമാവധി 25 പേര്‍ മാത്രമേ പാടുള്ളൂ.
 • പൊതുമരാമത്ത് ജോലികള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പത്ത് ദിവസത്തേക്ക് പാസ് നല്‍കും.
 • ആരാധനാലയങ്ങള്‍ തുറക്കുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമല്ല, വിശ്വാസികളുടെ ആവശ്യമാണ്. എട്ടാം തീയതിയിലെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് തീരുമാനമെടുക്കും. നമ്മുടെ നിലപാട് കേന്ദ്രത്തെ അറിയിക്കും. മതമേധാവികളുമായി ചര്‍ച്ച നടത്തും.

കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണ്. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാല്‍ മികവറിയാം. ഒരു രോഗിയില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തില്‍ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളില്‍ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തില്‍ ആദ്യ മൂന്ന് കേസ് വുഹാനില്‍ നിന്നെത്തി. ഇവരില്‍ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാന്‍ നമുക്ക് സാധിച്ചു. കേരളത്തിന്റെ കൊവിഡുമായി പരിശോധിക്കുമ്പോള്‍ പ്രഥമ പരിഗണന പ്രതിരോധമാര്‍ഗ്ഗത്തിന്റെ പ്രത്യേകതയാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടര്‍ന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈന്‍ ഘട്ടങ്ങള്‍ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്‌മെന്റിനും മാത്രം ഊന്നല്‍ നല്‍കി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടല്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം