പൊന്നാനിയില്‍ മമ്മുട്ടിയെ മല്‍സരിപ്പിക്കാന്‍ സി.പി.എം.നീക്കം

Saturday November 16th, 2013

മലപ്പുറം: മുസ്്‌ലിംലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി ലോകസഭാ മണ്ഡലം പിടിച്ചടക്കാന്‍ സൂപ്പര്‍താരത്തെ ഇറക്കാന്‍ സി.പി.എം.ആലോചിക്കുന്നു. മെഗാസ്റ്റാര്‍ പത്മശ്രീ ഭരത് മമ്മുട്ടിയെയാണ് പൊന്നാനി പിടിച്ചടക്കാന്‍ സി.പി.എം.നിയോഗിക്കുന്നതത്രെ. കൈരളി ചാനല്‍ ചെയര്‍മാനായ മമ്മുട്ടി ഇടതു സഹയാത്രികനായാണ് അറിയപ്പെടുന്നത്. പൊന്നാനിയുമായും മലപ്പുറവുമായും അഭേദ്യ ബന്ധമുള്ള മമ്മുട്ടിയുടെ സ്ഥാനാര്‍ഥിത്വം അനുകൂലമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം.ഇത്തരമൊരു നീക്കം നടത്തുന്നത്. ഇതിനിടെ തവനൂര്‍ എം.എല്‍.എ. കെ ടി ജലീലിനെ മല്‍സരിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും ജയസാധ്യതയുള്ള സീറ്റിലേക്കെ താനുള്ളുവെന്ന നിലപാടാണത്രെ അദ്ദേഹം കൈകൊണ്ടത്.
KERALAM Mammootty with Echoori

പി.ടി.കുഞ്ഞുമുഹമ്മദിനെ പരിഗണിച്ചെങ്കിലും പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.
തെലുങ്ക് താരം ചിരജ്ഞീവി, തമിഴ്താരം നെപ്പോളിയന്‍, വോളിവുഡിലെ സൂപ്പര്‍താരം രേഖ, അമിതാബ് ബച്ചന്റെ ഭാര്യയും നടിയുമായ ജയാബച്ചന്‍, കന്നട നടി രമ്യ, ക്രിക്കറ്റ് ഇതിഹാസം സചില്‍ ടെന്‍ഡുല്‍ക്കര്‍ എന്നിങ്ങനെ മമ്മുട്ടിയോട് അടുപ്പമുള്ള പലരും ഇപ്പോള്‍ ലോകസഭാ അംഗങ്ങളും മന്ത്രിമാരുമാണ്.
നിരവധി സൂപ്പര്‍താരങ്ങള്‍ ലോകസഭാ അംഗങ്ങളായും കേന്ദ്ര മന്ത്രിമാരായും മാറിയ സാഹചര്യത്തിലാണ് മമ്മുട്ടിയെ ലോകസഭയിലെത്തിക്കുന്നത് സംബന്ധിച്ച് സി.പി.എമ്മും ചര്‍ച്ച ചെയ്തതത്രെ.
മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ സജീവമായതോടെ സിനിമയില്‍ നിന്നു വിരമിക്കുന്നതു സംബന്ധിച്ചും മമ്മുട്ടി സജീവമായി ആലോചിക്കുന്നുണ്ട്. ഇതെക്കുറിച്ച് ലഭിച്ച സൂചനകളാണ് സി.പി.എം പൊന്നാനിയില്‍ മമ്മുട്ടിയെ പരീക്ഷിക്കാന്‍ തീരുമാനിച്ചതത്രെ.
അതെ സമയം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാനാണ് താല്‍പര്യമെന്നാണ് മമ്മുട്ടി ഇതെക്കുറിച്ച് പ്രതികരിച്ചതെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിനു മുതിരേണ്ട എന്ന നിലപാടിലാണ് മമ്മുട്ടിയെ അനുകൂലിക്കുന്നവരുടെയും ഫാന്‍സ് അസോസിയേഷനുകളുടെയും നിലപാട്.
എന്നാല്‍ ഇതെക്കുറിച്ചു പ്രതികരിക്കാന്‍ മമ്മുട്ടി തയ്യാറായിട്ടില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം