പിണറായി സർക്കാറിനെ വെട്ടിലാക്കി സി.പി.എം പോളിറ്റ് ബ്യുറോ

കോവിഡ് കാലമായത് കൊണ്ടുള്ള താത്കാലിക സംവിധാനം മാത്രമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്നും നാട് സാധാരണനിലയിലേക്ക് വരുന്പോള്‍ സ്കൂകുളുകള്‍ പഴയത് പോലെ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് സംസ്ഥാനനേതാക്കള്‍ വ്യക്തമാക്കുന്നത്.

Friday June 5th, 2020

കൊച്ചി: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനെതിരായ സി.പി.എം പോളിറ്റ് ബ്യൂറോ നിലപാട് സര്‍ക്കാരിനേയും സംസ്ഥാന നേതൃത്വത്തേയും വെട്ടിലാക്കി. വളാഞ്ചേരി സംഭവത്തില്‍ പ്രതിക്കൂട്ടിലായസര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് പിബി നിലപാട്. ഓണ്‍ലൈന്‍ പഠന സംവിധാനം നടപ്പാക്കുമ്പോള്‍ സര്‍ക്കാറിന് കൂടുതല്‍ കരുതല്‍ വേണമെന്ന് എം.എ ബേബി മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ വേര്‍തിരിവ് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ നിലപാട് സ്വീകരിച്ചത്. സംസ്ഥാനത്ത് സ്കൂളുകള്‍ കൊളേജുകളും തുറക്കാതിരിക്കാന്‍ കഴിയാതെ വന്നതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി വന്നതിന് പിന്നാലെ പാര്‍ട്ടിയുടെ ഉന്നതഘടകം തന്നെ ഡിജിറ്റല്‍ വിഭ്യാഭ്യാസത്തിനെതിരെ രംഗത്ത് വന്നത് സംസ്ഥാനസര്‍ക്കാരിനേയും പാര്‍ട്ടി കേരള ഘടകത്തേയും വെട്ടിലാക്കിയിട്ടുണ്ട്. പഠന സൌകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് വാളഞ്ചേരിയില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ വന്ന പിബി നിലപാട് പ്രതിപക്ഷം രാഷട്രീയ ആയുധമാക്കാനാണ് സാധ്യത. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് പോളിറ്റ് ബ്യൂറോ അംഗം എംബി ബേബിയും പ്രതികരിച്ചു.

എന്നാല്‍ കോവിഡ് കാലമായത് കൊണ്ടുള്ള താത്കാലിക സംവിധാനം മാത്രമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്നും നാട് സാധാരണനിലയിലേക്ക് വരുന്പോള്‍ സ്കൂകുളുകള്‍ പഴയത് പോലെ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് സംസ്ഥാനനേതാക്കള്‍ വ്യക്തമാക്കുന്നത്. ചില വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ പഠനസൌകര്യം ഇല്ലാത്തതെന്നും രണ്ടാഴ്ചക്കുള്ളില്‍ ഈ പ്രശ്നം പരിഹരിക്കുമ്പോള്‍ എല്ലാവര്‍ക്കും പഠന സൌകര്യം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വേര്‍തിരിവ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം