അന്ധേരിയിലെ കെട്ടിടത്തില്‍ തീപിടിത്തം; എട്ട് പര്‍ മരിച്ചു

Thursday June 30th, 2016
2

Andheriമുംബൈ: മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ മരിച്ചു. ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നിലഗുരുതരമാണ്. പുലര്‍ച്ചെ 5.15ഓടെ അന്ധേരി വെസ്റ്റിലെ വയര്‍ലെസ് റോഡിലായിരുന്നു തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മരുന്നുവില്‍പന ശാലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലയിലേക്ക് തീ പടരുകയായിരുന്നു. ഒന്നാം നിലയില്‍ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അഗ്‌നിശമനസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A7%E0%B5%87%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം