malappuram

വേങ്ങരയിലെ സാമ്പാര്‍ മുന്നണി; വി എം സുധീരന്റെ പ്രസംഗം വൈറലാകുന്നു

Saturday January 16th, 2016

VM Sudheeranവേങ്ങര: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട സാമ്പാര്‍ മുന്നണിക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വേങ്ങരയില്‍ കെ.പി.സി.സി പ്രസിഡന്റ് വി എം സുധീരന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് വേങ്ങര നിയോജക മണ്ഡത്തിലെ കൊളപ്പുറത്ത് നല്‍കിയ സ്വീകരണത്തിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് പറഞ്ഞ് വി എം സുധീരന്‍ പരസ്യമായി വിമര്‍ശിച്ചത്. മുന്നണി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത പി പി സഫീര്‍ബാബു, പി എ ചെറീത് എന്നിവരെ പേരെടുത്ത് പറഞ്ഞായിരുന്നു സുധീരന്റെ ആക്രമണം. സാമ്പാര്‍ മുന്നണിയായി മല്‍സരിച്ച് ജയിച്ച മുന്‍കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്വം ഇരുവരെയും ഏല്‍പ്പിക്കുകയാണെന്നും അനുസരിച്ചില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സുധീരന്‍ തുറന്നടിച്ചു. പാര്‍ട്ടിയെ അനുസരിക്കാത്തവരെ പാര്‍ട്ടിക്ക് വേണ്ടെന്ന തരത്തിലുള്ള നിലപാടിലായിരുന്നു സുധീരന്റെ പ്രസംഗം. സുധീരന്റെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതെ സമയം, സുധീരന്റെ പ്രസംഗത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഘടകകക്ഷികളെ പ്രീണിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടി നേതാക്കളെ താറടിച്ച സുധീരന്റെ കവല പ്രസംഗം അപലപനീയമാണെന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്വന്തം പാര്‍ട്ടിയണികളോടു പോലും അന്വേഷിക്കാതെ നടത്തിയ പ്രസംഗം പ്രവര്‍ത്തകരുടെ വീര്യം കെടുത്തുമെന്നും വേങ്ങര മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കൈപ്രന്‍ അസീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സലാം പൂച്ചേങ്ങല്‍, സി എച്ച് അനീസ്, കെ കെ ഷാക്കിര്‍, ടി വി വാസിദ്, പി പി ഉസ്മാന്‍, പി വി ആശിഫ്, പി ഹാരിസ് സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം