malappuram

ഏറനാടന്‍ മണ്ണിനെ ആവേശത്തിലാഴ്ത്തി എസ്.ഡി.പി.ഐ സന്ദേശ യാത്ര

Monday May 9th, 2016
2

SDPI rally mpmമഞ്ചേരി: പോരാട്ട വീര്യം നെഞ്ചേറ്റിയ ഏറനാടന്‍ മലമ്പാതകളെ പുളകമണിയിച്ചെത്തിയ ബദല്‍ രാഷ്ട്രീയ സന്ദേശ യാത്ര ആവേശത്തിന്റെ അലകടലായി. ജില്ലയില്‍ ജനവിധി തേടുന്ന എസ്.ഡി.പി.ഐ-സമാജ് വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനായി സംഘടിപ്പിച്ച ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ബദല്‍ രാഷ്ട്രീയ സന്ദേശ യാത്രയാണ് സമാനതകളില്ലാത്ത രാഷ്ട്രീയ ഗതിമാറ്റത്തിന്റെ സൂചനയായത്.

മാറിമാറി ഭരിക്കുന്ന ഇടത്-വലത് മുന്നണികള്‍ കാട്ടിക്കൂട്ടുന്ന ജനദ്രോഹ നടപടികള്‍ക്കെതിരായ ജനപക്ഷ ബദലാണ് കാലം കാത്തിരിക്കുന്നതെന്നതിന്റെ തെളിവായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലും തടിച്ചു കൂടിയ ജനക്കൂട്ടം. കേരള രാഷ്ട്രീയത്തെ അടക്കിഭരിക്കുന്ന അധികാര മാഫിയകളെ ഇനിയും പരീക്ഷിക്കുന്നത് വരുംതലമുറയോടുള്ള അനീതിയാണെന്ന് യാത്രയെ അഭിവാദ്യം ചെയ്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.
നൂറുക്കണക്കിന് ബൈക്കുകളുള്‍പ്പെടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളെ വഹിച്ചുള്ള വാഹനം ഓരോ സ്വീകരണ കേന്ദ്രത്തിലെത്തുമ്പോഴും അണമുറിയാത്ത ആവേശത്തോടെയാണ് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും രാജ്യത്തിന്റെ പ്രതീക്ഷയായി വളരുന്ന പുത്തന്‍ സൂര്യോദയത്തെ വരവേറ്റത്. സാമ്പ്രദായിക പാര്‍ട്ടികള്‍ വളച്ചു കെട്ടിയിരിക്കുന്ന രാഷ്ട്രീയ ഭൂമികയിലെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ വെമ്പല്‍കൊള്ളുന്ന ഏറനാടന്‍ ക്ഷുഭിത യൗവ്വനം യാത്രാ സ്വീകരണ കേന്ദ്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു.

എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എം കെ ഫൈസി, സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, ജി്ല്ലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി ടി ഇക്‌റാമുല്‍ഹഖ് എന്നിവര്‍ അംഗങ്ങളായ ബദല്‍ രാഷ്ട്രീയ സന്ദേശ യാത്ര രാവിലെ പട്ടിക്കാട് നിന്ന് എം കെ ഫൈസി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം മഞ്ചേരിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എം കെ ഫൈസി, എ കെ അബ്ദുല്‍മജീദ്, വി ടി ഇക്‌റാമുല്‍ഹഖ്, പി ദാവൂദ്, അഡ്വ. സാദിഖ് നടുത്തൊടി, നൗഷാദ് മംഗലശ്ശേരി, എസ്.ഡി.പി.ഐ-സമാജ് വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥികളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍(വണ്ടൂര്‍), ബാബുമണി കരുവാരക്കുണ്ട്(നിലമ്പൂര്‍), അഡ്വ. ഉമര്‍ ചേലക്കോടന്‍(ഏറനാട്), ഡോ. സി എച്ച് അശ്‌റഫ്(മഞ്ചേരി) സംസാരിച്ചു.
എസ്.ഡി.പി.ഐ ജില്ലാ നേതാക്കളായ എ കെ സൈതലവിഹാജി, ടി എം ഷൗക്കത്ത്, പി എം ബഷീര്‍, വി എം ഹംസ, പി ഹംസ, എ സുജീര്‍ നേതൃത്വം നല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം