malappuram

മഞ്ചേരിയിലെ കിണറ്റില്‍ കണ്ട ജഡം തിരിച്ചറിഞ്ഞു

Tuesday April 26th, 2016
2
death news manjeri
കിണറ്റില്‍ നിന്നും കണ്ടെടുത്ത മൃതദേഹം പോലിസ് പരിശോധിക്കുന്നു, മരിച്ച യു മുഹമ്മദ് എന്ന കുഞ്ഞിമുഹമ്മദ്

മഞ്ചേരി: മഞ്ചേരി മലപ്പുറം റോഡിലെ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടക്കര സ്വദേശിയായ യു മുഹമ്മദ് എന്ന കുഞ്ഞിമുഹമ്മദ്(50)ആണ് മരിച്ചത്. തയ്യല്‍ മെഷീന്‍ റിപ്പയറിംങ് ജോലി ചെയ്യുന്ന ഇയാളെ ജനുവരി 10 മുതല്‍ കാണാനില്ലെന്ന് എടക്കര പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈക്കപകടത്തില്‍ സംഭവിച്ച മുറിവും വസ്ത്രം, ഷൂ, ബനിയന്‍, ബെല്‍റ്റ് എന്നിവ ഭാര്യ തിരിച്ചറിഞ്ഞു. അബദ്ധത്തില്‍ കിണറ്റില്‍ വീണതാണെന്ന് പ്രഥമ അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹം  ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം