malappuram

കൈക്കൂലി; മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അറസ്റ്റില്‍

Tuesday July 21st, 2015

Ramakrishnan Passport officer mpmമലപ്പുറം: റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പി.രാമകൃഷ്ണനെയും ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്റിനെയും കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റുചെയ്തു. പാസ്‌പോര്‍ട്ട് പുതുക്കാനെത്തിയ അപേക്ഷകനില്‍ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള സിബിഐ സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ വ്യാപക അഴിമതി നടക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു സിബിഐ സംഘത്തിന്റെ മിന്നല്‍ പരിശോധന.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്റെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിന് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാസ്‌പോര്‍ട്ട് ഓഫീസറെ സി.ബി.ഐ സംഘം വളഞ്ഞത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മലപ്പുറം സ്വദേശി അബ്ദുല്‍ ആമിറും അറസ്റ്റിലായി. പാസ്‌പോര്‍ട്ട് പുതുക്കി നല്‍കുന്നതിന് അമ്പതിനായിരം രൂപ നല്‍കണമെന്ന് രാമകൃഷ്ണന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പണവുമായി അപേക്ഷന്‍ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം രാത്രി വൈകിയും പാസ്‌പോര്‍ട്ട് ഓഫീസിനു പിന്നിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് രാമകൃഷ്ണനെയും അബ്ദുള്‍ ആമിറിനെയും ചോദ്യം ചെയ്തു. പിന്നാലെ പാസ്‌പോര്‍ട്ട് ഓഫിസിലെ ജീവനക്കാരോടെല്ലാം രാത്രിതന്നെ ഹാജരാകാനും നിര്‍ദേശം നല്‍കി. പിന്നാലെ പുലര്‍ച്ച വരെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തി. അതേസമയം, തന്നെ പാസ്‌പോര്‍ട്ട് ഓഫിസറുടെ കണ്ണൂരിലെ വസതിയിലും റെയ്ഡ് നടന്നു. അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചതിനുള്ള രേഖകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തതായാണ് സൂചന. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലെത്തുന്ന അപേക്ഷകരില്‍ നിന്ന് അഞ്ഞൂറു രൂപ മുതല്‍ കൈക്കൂലി വാങ്ങുന്നതായുള്ള പരാതി വ്യാപകമായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍ റഷീദിനെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. അബ്ദുള്‍ റഷീദ് മാറിയ ഒഴിവിലാണ് പി.രാമകൃഷ്ണന്‍ ചുമതലയേറ്റത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം