malappuram

കെ.എസ്.ഇ.ബി ജീവനക്കാരെ നിയമിക്കുന്നതിലും മലപ്പുറം ജില്ലയോട് അവഗണന

Monday August 10th, 2015
2

KSEBമലപ്പുറം: കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ മതിയായ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും മലപ്പുറം ജില്ലയോട് ചിറ്റമ്മനയം. ആവശ്യമുള്ള ജീവനക്കാരുടെ 69ശതമാനം ആളുകളെ വച്ചാണിപ്പോള്‍ ജില്ലയില്‍ വൈദ്യുതി വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഞ്ചേരി, നിലമ്പൂര്‍, തിരൂര്‍ സര്‍ക്കിളുകളിലായി 3565 ജീവനക്കാരെ വേണ്ടിടത്ത് 2475പേര്‍ മാത്രമാണ് നിലവിലുള്ളത്. വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനാവശ്യമായ ലൈന്‍മാന്‍മാര്‍, ഇലക്ട്രിസിറ്റി വര്‍ക്കര്‍, സബ് എന്‍ജിനീയര്‍ എന്നീ തസ്തികകളിലും നിരവധി കസേരകള്‍ ജില്ലയില്‍ കാലിയാണ്.
ലൈന്‍മാന്‍മാരുടെ 938 തസ്തികകളില്‍ 715 പേരാണ് ജോലി ചെയ്യുന്നത്. 525 ഓവര്‍സിയര്‍മാര്‍ വേണ്ടിടത്ത് 352 പേരാണുള്ളത്. 270 സബ് എന്‍ജിനീയര്‍മാര്‍ക്ക് പകരം നിലവിലുള്ളത് 220 പേരാണ്. എണ്ണിക്കണക്കാക്കാന്‍ പറ്റാത്ത വിധം വര്‍ക്കര്‍മാരുടെ തസ്തികകളും ജില്ലയില്‍ ഒഴിഞ്ഞു കിടക്കുകയാണ്.
അതെ സമയം, ജില്ലയില്‍ കെ.എസ്.ഇ.ബി മസ്ദൂര്‍ നിയമനത്തിനായി നടത്തിയ പി.എസ്.സി പരീക്ഷയില്‍ 1047 പേരടങ്ങിയ റാങ്ക്‌ലിസ്റ്റ് നിലവിലുണ്ട്. 2013 സെപ്തംബര്‍ 30ന് നിലവില്‍ വന്ന ഈ ലിസ്റ്റില്‍ നിന്ന് 279 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം നല്‍കിയിട്ടുള്ളത്. നിലവിലുള്ള വര്‍ക്കര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ലൈന്‍മാരാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികളിലൂടെ ഇവര്‍ക്ക് നിയമനം നല്‍കി ജില്ലയിലെ ഉദ്യോഗസ്ഥക്ഷാമം പരിഹരിക്കാമെന്നിരിക്കെ ഇത്തരത്തിലുള്ള യാതൊരു നടപടിയും വൈദ്യുതി വകുപ്പ് സ്വീകരിക്കുന്നില്ലെന്നതാണ് വസ്തുത.
ആരോഗ്യ, വിദ്യഭ്യാസ മേഖലയില്‍ ജില്ലയോട് കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ച തന്നെയാണ് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കാര്യത്തിലും സര്‍ക്കാര്‍ കാണിക്കുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഇതിനിടെ മസ്ദൂര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് വിവിധ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം