malappuram

കണ്ണമംഗലത്ത് ലീഗ് മെമ്പര്‍മാരുടെ അവിഹിതബന്ധം ശരിവെച്ച് അന്വേഷണ കമ്മീഷന്‍

Sunday February 26th, 2017
2

മലപ്പുറം: കണ്ണമംഗലത്ത് ഈയിടെ രാജിവെച്ച മുസ്ലിംലീഗ് വനിതാ പ്രതിനിധിയും പതിനഞ്ചാം വാര്‍ഡ് അംഗവും തമ്മില്‍ അവിഹിതമായ ബന്ധവും ലൈംഗിക വേഴ്ചയും നടന്നിട്ടുണ്ടെന്നും ഇരുവരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ലീഗ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത്-വാര്‍ഡ് കമ്മിറ്റികള്‍ സംയുക്തമായി നിയമിച്ച അന്വേഷണ കമ്മീഷനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. റിപോര്‍ട്ട് കഴിഞ്ഞ ദിവസം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വാട്‌സ്ആപ്പിലും വ്യാപകമായി പ്രചരിക്കുന്ന അന്വേഷണ റിപോര്‍ട്ടിന്റെ ശരിപ്പകര്‍പ്പ് മീഡിയനെക്സ്റ്റ് ന്യൂസിന് ലഭിച്ചു.
കമ്മീഷന്‍ കണ്ടെത്തിയ പ്രധാന വിവരങ്ങള്‍ താഴെ…

 • രാജിവെച്ച ഒന്നാം വാര്‍ഡ് മെമ്പര്‍ സാജിതയോട് ആരോപണ വിധേയനായ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ അതിരുവിട്ട് പെരുമാറിയതായും ഇരുവരും പലയിടങ്ങളിലും കറങ്ങിയതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
 • വനിതാ മെമ്പറുടെ വീട്ടിലേക്ക് വാഹനം പോകാന്‍ സൗകര്യമുണ്ടായിട്ടും തൊട്ടടുത്ത പറമ്പില്‍ വാഹനം നിര്‍ത്തി ഒന്നിലധികം തവണ ആരോപണ വിധേയനായ മെമ്പര്‍ വനിതാമെമ്പറുടെ വീട്ടിലേക്കു പോയതായും കമ്മീഷന്‍ കണ്ടെത്തി.
 • ഇരുവരും തമ്മിലുള്ള അവിഹിതബന്ധം തിരിച്ചറിഞ്ഞ വാര്‍ഡ് ലീഗ് കമ്മിറ്റി പ്രശ്‌ന പരിഹാരത്തിന് ആരോപണവിധേയനായ മെമ്പറോട് ആവശ്യപ്പെട്ടെങ്കിലും നിസ്സഹകരിക്കുകയാണ് ചെയ്തതെന്നും കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
 • കോഴിഫാം ഉദ്ഘാടനത്തിന് വനിതാമെമ്പറെ സ്വന്തം വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയതുസംബന്ധിച്ച് ആരോപണ വിധേയനായ മെമ്പര്‍ സമ്മതിച്ചതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
 • രാത്രികാലങ്ങളില്‍ ഏറെ വൈകിയും ഇരുവരും മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും അശ്ലീലസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
 • ആരോപണവിധേയനായ മെമ്പര്‍ മൊബൈല്‍ഫോണില്‍ അശ്ലീലവീഡിയോ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
 • തിയേറ്ററുള്ള ഏതെങ്കിലും മാളിലേക്ക് കറങ്ങാന്‍ പോകാമെന്ന് രാജിവെച്ച വനിതാമെമ്പറോട് ആരോപണ വിധേയനായ പതിനഞ്ചാം വാര്‍ഡ് അംഗം നിര്‍ബന്ധിച്ചിരുന്നതായും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
 • ഗര്‍ഭിണിയാണെന്ന സംശയത്താല്‍ ഡോക്ടറെ സമീപിച്ച വിവരം പുറത്തറിഞ്ഞതോടെ താനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയായിട്ടില്ലെന്ന് ആരോപണ വിധേനായ മെമ്പര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തോട് വെളിപ്പെടുത്തിയിരുന്നതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 • സംഭവിച്ച കാര്യങ്ങളെപ്പറ്റി രേഖാമൂലമുള്ള വ്യക്തമായ റിപോര്‍ട്ട് ഇരുവരോടും ആവശ്യപ്പെട്ടിരുന്നെങ്കിലും വനിതാമെമ്പറും ഭര്‍ത്താവും നല്‍കിയെന്നും ആരോപണവിധേയനായ മെമ്പര്‍ ഇക്കാര്യത്തില്‍ കമ്മീഷനുമായി സഹകരിച്ചില്ലെന്നും അന്വേഷണകമ്മീഷന്‍ സുബൈര്‍ വല്ലക്കാടന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
 • രാജി വെച്ച ഒന്നാം വാര്‍ഡ് മെമ്പര്‍ പാര്‍ട്ടിയുടെ കീഴ് വഴക്കങ്ങള്‍ ലംഘിച്ചാണ് രാജി വെച്ചതെന്നും പാര്‍ട്ടിയില്‍ നിന്ന് ലഭിക്കില്ലെന്ന് തെറ്റിദ്ധരിച്ച് ലീഗ് വിരുദ്ധരുടെ സഹായത്തോടെയാണ് രാജി വെച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഇക്കാരണത്താല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി അണികള്‍ നിരാശയിലാണെന്നും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
 • അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പതിനഞ്ചാം വാര്‍ഡ് അംഗം നെടുമ്പള്ളി സൈതു കുറ്റം ചെയ്തതായി വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണ കമ്മീഷന്‍ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ എന്‍ എ കാദറിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. Kannamangalam Report IUML

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം