malappuram

വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട; യുവാവ് പിടിയിൽ

Tuesday May 19th, 2020

വേങ്ങര: മലപ്പുറം എക്സെസ് സ്ക്ക്വാഡ് നടത്തിയ പരിശോധനയെ തുടർന്ന് പതിനൊന്നു കിലോ കഞ്ചാവും വാഹനവും പിടികൂടി. ഊരകം കീഴ് മുറി തെക്കേ തൂമ്പത്ത് മുഹമ്മദ് ഖാസീ (38)നെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി അച്ചനമ്പലം വാക്കത്തൊടി ജമാലുദ്ദീൻ (27) ഓടി രക്ഷപ്പെട്ടു.  ഇവർ സഞ്ചരിച്ച മാരുതി റിക്സ് കാർ കെ എൽ 38 സി 9444 കാറും എക്സൈസ് സംഘം പിടികൂടി. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നോടെ ആണ് സംഭവം.
എക്സൈസ് സ്കോഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചി്ലാണ് ഊരകം കല്ലേങ്ങൽ പടിയിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് കലാമുദ്ദീൻ ,പ്രിവന്റീവ് ഇൻസ്പെക്ടർമാർ വി മായിൻകുട്ടി, കെ മുഹമ്മദ് മുസ്തഫ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ദിന രാജ്, എൻ രജ്ഞിത് ,പി സന്തോഷ് കുമാർ ,ഡബ്ലിയു സി ഇ ഒ കെ പി സലീന എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം