malappuram

മലപ്പുറത്ത് ‘പര്‍സാനിയ’ പ്രദര്‍ശിപ്പിച്ച് കാംപസ്ഫ്രണ്ട് സമരം

Thursday January 28th, 2016
2

Parzania mpm CFIമലപ്പുറം: മലപ്പുറത്ത് ‘പര്‍സാനിയ’ പ്രദര്‍ശിപ്പിച്ച് കാംപസ്ഫ്രണ്ടിന്റെ ഫാസിസ്റ്റ് വിരുദ്ധ സമരം. ഫാഷിസത്തെ ചെറുക്കുക, റിപ്പബ്ലിക് സംരക്ഷിക്കുക എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ഘടകം സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായാണ് സംഘപരിവാര സംഘടനകള്‍ പ്രദര്‍ശനം തടഞ്ഞ, ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ചകള്‍ തുറന്നു കാണിക്കുന്ന ‘പര്‍സാനിയ’ പ്രദര്‍ശിപ്പിച്ചത്.

‘ഞങ്ങള്‍ പര്‍സാനിയ കാണും മലപ്പുറത്ത്’ എന്ന ശീര്‍ഷകത്തിലായിരുന്നു സിനിമാ പ്രദര്‍ശനം. എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ഷിവന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ ഫാഷിസത്തിനെതിരെ ശബ്ദിക്കാന്‍ മടിക്കുന്ന സമയത്ത് കാംപസ് ഫ്രണ്ട് നടത്തുന്ന സമരം അഭിനന്ദാര്‍ഹമാണെന്നും ഇത് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ മാതൃകയാക്കണമെന്നും അദ്ധേഹം പറഞ്ഞു. പരിപാടിയില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി ഷഫീക് കല്ലായി മുഖ്യപ്രഭാഷണം നടത്തി. ഫാഷിസത്തിനെതിരെ പ്രതിഷേധിക്കാന്‍ രാഷ്ട്രീയ ഭേതമന്യേ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണമെന്നും ഫാഷിസത്തിനെതിരെയുള്ള എല്ലാ സമരങ്ങള്‍ക്കും കാംപസ് ഫ്രണ്ട് പിന്തുണ നല്‍കുമെന്നും ഷഫീക് കല്ലായി പറഞ്ഞു.

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ഇര്‍ഷാദ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു, എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന സമിതിയംഗം അലി അക്ബര്‍, കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ടി.സുഹൈല്‍, അമീര്‍ മുഹ്‌സിന്‍ സംസാരിച്ചു. പി.കെ ഷിബിലി, ബുനൈസ് കുന്നത്ത്, ഇസ്മായീല്‍, നേതൃത്വം നല്‍കി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം