malappuram

ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ 3 ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍

Saturday April 16th, 2016
2
മരിച്ച ഉവൈസ്‌
മരിച്ച ഉവൈസ്‌

മഞ്ചേരി: സമയത്തെച്ചൊല്ലി ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മൂന്നു ബസ് ജീവനക്കാര്‍ മഞ്ചേരി പോലിസിന്റെ കസ്റ്റഡിയിലായി. ഏഴു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മഞ്ചേരി കരുവാരക്കുണ്ട് റൂട്ടിലോടുന്ന പീപ്പിള്‍സ് ബസ്സിലെ റൈറ്റര്‍ വള്ളുവമ്പ്രം കൊണ്ടോട്ടി പറമ്പന്‍ ഉവൈസ് (20)ആണ് കഴിഞ്ഞ ദിവസം മഞ്ചേരികാളികാവ് റൂട്ടിലോടുന്ന കിങ്‌സ് ബസ്സിലെ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് മരണപ്പെട്ടത്.

സംഭവത്തില്‍ റൈറ്റര്‍ അലി അക്ബര്‍, മനോജ് തുടങ്ങിയവരാണ് പിടിയിലായത്. ഇവരെ ഇന്നു കൂടുതല്‍ ചോദ്യം ചെയ്യും. അഗ്രം കൂര്‍ത്ത മുനകളുള്ള വളയം കൊണ്ട് തലക്കേറ്റ ക്ഷതമാണ് ഉവൈസ് മരണപ്പെടാന്‍ കാരണമായതെന്ന് പോലിസ് പറഞ്ഞു. രണ്ടു ബസ്സുകളും സമയത്തെച്ചൊല്ലി തൂവ്വൂരില്‍ വച്ച് ബുധനാഴ്ച ആറു മണിയോടെ തര്‍ക്കമുണ്ടായിരുന്നു. ശേഷം എട്ടുമണിക്ക് ഇരു ബസ് ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

തളര്‍ന്നുവീണ ഉവൈസിനെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള വഴി മധ്യേ 10.30 ഓടെ മരണപ്പെട്ടു. പീപ്പിള്‍സ് ബസ്സിന്റെ കണ്ടക്ടര്‍ പന്തല്ലൂര്‍ സ്വദേശി ഫവാസിനും(20) പരിക്കേറ്റിട്ടുണ്ട്. വള്ളുവമ്പ്രം കൊണ്ടോട്ടി പറമ്പന്‍ ഹംസയാണ് ഉവൈസിന്റെ പിതാവ്. മാതാവ് റുഖിയ്യ, സഹോദരങ്ങള്‍ അബ്ദുസമദ്, അന്‍ഷാദ്, റിസ്‌വാന.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം