malappuram

പറപ്പൂരില്‍ മധ്യവയസ്‌കയെ അയല്‍വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Sunday May 10th, 2020

കോട്ടക്കല്‍: ഇരിങ്ങല്ലൂര്‍ കുറ്റിത്തറമ്മല്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്‌കയായ സ്ത്രീയെ അടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളില്‍ എറമുട്ടിയുടെ മകള്‍ കുഞ്ഞായിഷ (54) യാണ് മരിച്ചത്. മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു.

കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വേങ്ങര പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ ഞായറാഴ്ച രാവിലെയാണ് തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍: റസീന. സഹോദരങ്ങള്‍: മൊയ്തു, അയമു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഖബറടക്കും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം