malappuram

താനൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു

കൊല്ലപ്പെട്ടയാളും പ്രതികളെന്ന് കരുതുന്നവരും നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

Saturday May 30th, 2020

താനൂര്‍: മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. അരീക്കാട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു. രാഹുല്‍, സുഫിയാന്‍ എന്നിവരാണ് പ്രതികളെന്നാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ഷിഹാബ് മരിച്ചത്. ഒപ്പം കുത്തേറ്റ അസല്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ട് താനൂര്‍ നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയില്‍വേ ലൈനിനോട് ചേര്‍ന്നാണ് കത്തി കുത്തുണ്ടായത്.

സുഹൃത്തുക്കള്‍ തമ്മിലെ തര്‍ക്കത്തിനിടെ കുത്തേറ്റ ഉടന്‍ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊല്ലപ്പെട്ടയാളും പ്രതികളെന്ന് കരുതുന്നവരും നിരവധി മോഷണ കേസുകളിലും അടിപിടി കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. താനൂര്‍ എസ്.എച്ച്.ഒ പി പ്രമോദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം