malappuram

50 വീടുകളില്‍ വെള്ളംകയറി: വെളിയങ്കോട് ദുരിതാശ്വാസക്യാമ്പ് തുറന്നു

പാലപ്പെട്ടി അജ്മീര്‍നഗറില്‍ ഇരുപത് വീടുകളിലേക്കാണ് വെള്ളംകയറിയത്. വെളുത്തപ്പന്‍ മുഹമ്മദ്, കേരന്റകത്ത് കുഞ്ഞിമുഹമ്മദ്, സൈനബ, പൊറ്റാടി മുഹമ്മദ്, കുരുക്കളകത്ത് ശാഹു, തെക്കേപുറത്ത് കമറുദ്ദീന്‍, പാടൂക്കാരന്‍ മുസ്തഫ, തെങ്ങില്‍ പത്തു, അച്ചാറിന്റെകത്ത് റാഫി, ബഷീര്‍, മേപ്പുറത്ത് ബീരാന്‍ തുടങ്ങിയവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്.

Tuesday July 21st, 2020

എരമംഗലം: വെളിയങ്കോട്, പാലപ്പെട്ടി മേഖലയില്‍ കടലേറ്റം തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുന്നു. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ.പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി അജ്മീര്‍നഗര്‍, കാപ്പിരിക്കാട് എന്നിവിടങ്ങളിലായി 50 വീടുകളിലേക്കാണ് വെള്ളംകയറിയത്. പത്തുമുറി സ്വദേശി വടക്കേപുറത്ത് അഷ്‌റഫ്, കുരുക്കളകത്ത് ഹംസ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ വെളിയങ്കോട് വില്ലേജ് ഓഫീസര്‍ വി.വി. ശിവദാസന്റെ നേതൃത്വത്തില്‍ വെളിയങ്കോട് ജി.എഫ്.എല്‍.പി. സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. നിലവില്‍ ആരെയും ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല. പത്തുമുറി, തണ്ണിത്തുറ എന്നിവിടങ്ങളില്‍ നിന്നായി അഞ്ചു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
പാലപ്പെട്ടി അജ്മീര്‍നഗറില്‍ ഇരുപത് വീടുകളിലേക്കാണ് വെള്ളംകയറിയത്. വെളുത്തപ്പന്‍ മുഹമ്മദ്, കേരന്റകത്ത് കുഞ്ഞിമുഹമ്മദ്, സൈനബ, പൊറ്റാടി മുഹമ്മദ്, കുരുക്കളകത്ത് ശാഹു, തെക്കേപുറത്ത് കമറുദ്ദീന്‍, പാടൂക്കാരന്‍ മുസ്തഫ, തെങ്ങില്‍ പത്തു, അച്ചാറിന്റെകത്ത് റാഫി, ബഷീര്‍, മേപ്പുറത്ത് ബീരാന്‍ തുടങ്ങിയവരുടെ വീടുകളിലേക്കാണ് വെള്ളം കയറിയത്. പത്തുമുറിയിലുള്‍പ്പെടെ നിലവില്‍ തകര്‍ന്നുകിടക്കുന്ന ഭിത്തികള്‍ കൂടുതല്‍ തകര്‍ച്ചയിലുമായി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം