malappuram

ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ: കോൺഗ്രസ് ആവശ്യപ്പെടും

കോൺഗ്രസ് വിട്ടു വന്ന
ഇദ്ദേഹത്ത സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസ് ഇടയുമെന്നും ലീഗണികൾ ഭയക്കുന്നുണ്ട്

Sunday June 21st, 2020

വേങ്ങര: ആഗതമാകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷൻ ജനറല്‍ സീറ്റായി നിലനില്‍ക്കുകയാണെങ്കില്‍ കോൺഗ്രസ് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും നിലവിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമായ പി പി സഫീർ ബാബുവിന് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നതെന്നാണ് അറിയുന്നത്. വേങ്ങര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രസിഡന്റായും പ്രവർത്തിച്ച ഇദ്ദേഹം കഴിഞ്ഞ തവണ സി പി എം പിന്തുണയോടെ മൽസരിച്ചെങ്കിലും ലീഗ് സ്വതന്ത്രനോട് പരാജയപ്പെടുകയായിരുന്നു. നിലവിൽ വേങ്ങര മണ്ഡലത്തെ പ്രതിനിധികരിക്കുന്നത് ലീഗിലെ സലീം കുരുവമ്പലമാണ്. മണ്ഡലത്തിൽ നിന്നുള്ള ഒരാൾ തന്നെ ഇക്കുറി മത്സരിക്കണമെന്ന് ലീഗിൽ നിന്നു തന്നെ ആവശ്യമുയർന്നിട്ടുമുണ്ട്. അതെ സമയം, വേങ്ങര ഡിവിഷന്‍ സംവരണത്തിലേക്ക് മാറിയാല്‍ എടരിക്കോട് ഡിവിഷനില്‍ അവകാശമുന്നയിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും സൂചനയുണ്ട്.

ഇതിനിടെ, കോൺഗ്രസ് വിട്ട് അടുത്ത കാലത്തായി ലീഗിൽ ചേർന്ന പ്രമുഖൻ ജില്ലാ പഞ്ചായത്ത് സീറ്റിനു വേണ്ടി ചരടുവലികൾ തുടങ്ങിയതായും ശ്രുതിയുണ്ട്. എന്നാൽ ലീഗണികളിൽ ഭൂരിപക്ഷത്തിനും ഇദ്ദേഹത്തിൽ താൽപര്യമില്ലെന്നാണ് അറിയുന്നത്.
മുമ്പ് വേങ്ങരയിൽ ലീഗിനെ തകർക്കാൻ പടച്ചുണ്ടാക്കായ സാമ്പാർ മുന്നണിയുടെ മുഖ്യശിൽപിയായ ഇയാളെ അംഗീകരിക്കില്ലെന്നാണത്രെ അണികളുടെ നിലപാട്. പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ലീഗും കോൺഗ്രസും പരസ്പരം കൊമ്പു കോർത്താലും ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകളിലേക്ക് യു.ഡി.എഫ് സംവിധാനത്തിൽ തന്നെയാണ് മൽസരിക്കാറുള്ളത്. കോൺഗ്രസ് വിട്ടു വന്ന
ഇദ്ദേഹത്ത സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസ് ഇടയുമെന്നും ലീഗണികൾ ഭയക്കുന്നുണ്ട്. അതേ സമയം, ഇക്കാര്യം മുൻകൂട്ടി കണ്ടാണ്
കോൺഗ്രസ് സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നതെന്നും സൂചനയുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം