malappuram

ഗ്രാമപ്പഞ്ചായത്ത് അംഗവും സംഘവും ഭർത്താവിനെയും പിതാവിനെയും ആക്രമിച്ചു

Wednesday May 27th, 2020
ചിത്രം സാങ്കൽപികം

വേങ്ങര: പെരുന്നാൾ ദിനത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കെ ആയിഷാബിയുടെ നേതൃത്വത്തിൽ ഭർത്താവിനേയും വയോധികനായ ഭർതൃപിതാവിനേയും ആക്രമിച്ചു പരിക്കേൽപിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ വേങ്ങര നെടുമ്പറമ്പിലെ വീട്ടിലെത്തി മെമ്പർ ആയിഷാബി, സഹോദരൻ മുഹമ്മദ് , ആയിഷാബിയുടെ മക്കളായ നിസാഫ് ,റാസിഫ് എന്നിവർ മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഗുരതരമായി പരിക്കേറ്റ പറമ്പിൽ അബ്ൽ ലത്തീഫ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾക്ക് തലക്കും താടിയിലും നെഞ്ചിലും ഗുരുതരമായ പരിക്കുണ്ട്. ലത്തീഫിന്റെ പിതാവ് മരക്കാർ (75) കാലിനു പരിക്കേറ്റ് തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. അബ്ദുൽ ലത്തീഫിന്റെ അനിയൻ ഗഫൂറിനും പരിക്കുണ്ട്. അക്രമം അറിഞ്ഞ് വേങ്ങര പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് ഇരുവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിയത്. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് അബ്ദുൽ ലത്തീഫിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ കോളേജ് പോലീസ് അബ്ദുൽ ലത്തീഫിൽ നിന്നും മൊഴിയെടുത്തു.
ഏറെക്കാലമായി ആയിഷാബിയും ഭർത്താവ് അബ്ദുൽ ലത്തീഫും തമ്മിൽ അകന്നു കഴിയുകയാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം