malappuram

താനൂരിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കലിസ്റ്റിൽ വേങ്ങരയും

Friday May 15th, 2020

മലപ്പുറം: വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച താനൂർ പരിയാപുരം സ്വദേശിയുടെ സമ്പർക്കലിസ്റ്റിൽ വേങ്ങരയിലെ ഒരു ഹോട്ടൽ കാറ്ററിംഗ് സർവീസ് കേന്ദ്രവും. ഇയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടതിൽ നിന്നാണ് മെയ് 13ന് രാവിലെ 11.30 ന് വേങ്ങരയിലെ ഒലീവ് റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് ഇങ്ങിനെ –
ചെന്നെ വടപളനിയില്‍ ചായക്കടയിലെ ജോലിക്കാരനാണ് വൈറസ്ബാധയുള്ള താനൂര്‍ പരിയാപുരം സ്വദേശി. മെയ് 12 ന് വൈകീട്ട് ഏഴ് മണിയ്ക്ക് മറ്റ് നാലു പേര്‍ക്കൊപ്പം സര്‍ക്കാറിന്റെ അനുമതിയോടെ ട്രാവലറില്‍ ചെന്നെയില്‍ നിന്ന് യാത്ര ആരംഭിച്ചു. മെയ് 13 ന് രാവിലെ 7.30 ന് വാളയാര്‍ ചെക്‌പോസ്റ്റിലെത്തി. അവിടെ നിന്ന് അതേ വാഹനത്തില്‍ യാത്ര തുടര്‍ന്ന് രാവിലെ 11.30 ന് വേങ്ങരയിലെ ഒലിവ് റെസ്‌റ്റോറന്റിലെത്തി ഭക്ഷണം വാങ്ങി. കൂടെയുണ്ടായിരുന്ന ഒരാളെ കൊടിഞ്ഞിയിലാക്കിയ ശേഷം ഉച്ചയ്ക്ക് 1.30 ന് പരിയാപുരത്തെ സ്വന്തം വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞു.

വീട്ടിലെത്തിയ ശേഷം ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്നുതന്നെ രാത്രി ഒമ്പത് മണിയ്ക്ക് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. മെയ് 13 ന് രാത്രി സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. മെയ് 15ന് വൈറസ് ബാധ സ്ഥിരീകരിച്ചു. വീട്ടില്‍ ഇയാളുമായി സമ്പര്‍ക്കമുണ്ടായ പിതാവ്, മാതാവ്, സഹോദരന്‍ എന്നിവര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം