malappuram

വിമാനയാത്രക്കിടെ ലൈംഗികാതിക്രമം; പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസെടുത്തു

പുലര്‍ച്ചെ 4.30നാണ് വിമാനം കരിപ്പൂരിലെത്തിയത്. മസ്‌ക്കറ്റില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് വൈകാതെ വിമാനത്തിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത്.

Friday June 19th, 2020

പെരിന്തല്‍മണ്ണ: മസ്‌ക്കറ്റില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിലാണ് ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വിവിധ പ്രവാസി സംഘടനകള്‍ ഇടപെട്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ 4.30നാണ് വിമാനം കരിപ്പൂരിലെത്തിയത്. മസ്‌ക്കറ്റില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് വൈകാതെ വിമാനത്തിനുള്ളിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയത്. കരിപ്പൂരിലിറങ്ങിയ ശേഷം യുവതി പരാതി നല്‍കി. കരിപ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം