malappuram

ഉണ്യാല്‍ സംഘര്‍ഷം; പോലിസ് പ്രതികളെ സഹായിക്കുകയാണെന്ന് എസ്.ഡി.പി.ഐ

Thursday September 1st, 2016

Unyal clash victims Elamaram

തിരൂര്‍: സി.പി.എമ്മും മുസ്ലിംലീഗും രാഷ്ട്രീയ നേടത്തിനു വേണ്ടി താനൂര്‍ ഉണ്യാലില്‍ നടത്തുന്ന ആസൂത്രിത കലാപത്തിലെ പ്രതികള്‍ക്കു പോലിസ് ഒത്താശ ചെയ്യുകയാണെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ്, ജില്ലാ ഖജാന്‍ജി എ കെ സൈതലവി ഹാജി, സെക്രട്ടറിമാരായ ടി.എം ഷൗക്കത്ത്, പൂവില്‍ ബഷീര്‍, എ എം സുബൈര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡെയ്‌സി ബാലസുബ്രമണ്യം, ജില്ലാ പ്രസിഡന്റ് കെ ആരിഫ, സെക്രട്ടറി പി പി സുനിയ്യ എന്നിവര്‍ക്കൊപ്പം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കലാപമാണ് ഉണ്യാലില്‍ നടന്നിരിക്കുന്നത്. പ്രദേശത്തെ 29 വീടുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ച അക്രമികള്‍ വീട്ടിലെ ബാത്ത്‌റൂം, കിണര്‍ എന്നിവ ഉപയോഗ ശൂന്യമാക്കി. കുട്ടികളുടെ പഠനോപകരണളും വസ്ത്രങ്ങളുമടക്കം നശിപ്പിക്കപ്പെട്ടു. ആഭരണങ്ങളും പണവും മറ്റുവിലപിടിപ്പുള്ള പലതും കൊള്ളയടിക്കപ്പെട്ടു. ബൈക്ക്, ഓട്ടോറിക്ഷ, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. വളരെ ആസൂത്രിതമായ കലാപമാണ് ഇവിടെ നടന്നത്. പ്രതികളെ മുഴുവന്‍ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടും നടപടിയെടുക്കാതെ ഇരകളുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയാണ് പോലീസ് ചെയ്യുന്നത്.

Unyal clash victimsകോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ളത്. വര്‍ഷങ്ങളോളം പ്രവാസജീവിതം നയിച്ച് ആകെ ഉണ്ടാക്കിയ വീടുകളും കടലില്‍ ജോലി ചെയ്യുന്നവരുടെ കൂരകളുമടക്കം നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകള്‍ നീണ്ടുനിന്ന കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസിന്റെ സമീപനത്തില്‍ ദുരൂഹതയുണ്ട്. അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന തരത്തില്‍ നിഷ്‌ക്രിയത്വം പാലിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. സി.പി.എമ്മിന്റെയും മുസ്ലിംലീഗിന്റെയും രാഷ്ട്രീയ ധാര്‍ഷ്ട്യതയാണ് ഉണ്യാലില്‍ സമാധാനം നഷ്ടമാക്കിയിരിക്കുന്നത്. ആധിപത്യത്തിന് വേണ്ടിയുള്ള ഇരുകൂട്ടരുടെയും വാശിമൂലം സാധാരണക്കാര്‍ക്ക് ധൈര്യമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണിവിടെ. അക്രമത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കാന്‍ നിയമപരമായും രാഷ്ട്രീയ പരമായും പിന്തുണ നല്‍കുമെന്നും നസറുദ്ദീന്‍ എളമരം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ്, സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, താനൂര്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച് ബഷീര്‍ എന്നിവരും പങ്കെടുത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം