malappuram

ഏറനാടന്‍ മാപ്പിളമാരുടെ പ്രതിരോധത്തിനു മുന്നില്‍ ആര്‍.എസ്.എസ് മുട്ടുമടക്കി

Saturday August 20th, 2016
2

PFI march anti rss (1)
മഞ്ചേരി: നവമുസ്ലിംകള്‍ക്ക് മതകര്‍മ്മങ്ങള്‍ പഠിപ്പിക്കുന്ന മഞ്ചേരിയിലെ സത്യസരണി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സത്യസരണിയിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് ജനകീയപ്രതിരോധം മൂലം മുന്നോട്ടു നീങ്ങാനായില്ല. മഞ്ചേരി കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിക്കാനിരുന്ന മാര്‍ച്ച് കച്ചേരിപ്പടി ബസ് സറ്റാന്റില്‍ തന്നെ നിര്‍ത്തുകയായിരുന്നു. മാര്‍ച്ച് നടത്തിയാല്‍ തടയുമെന്ന്പ്രഖ്യാപിച്ച പോപുലര്‍ഫ്രണ്ട്ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധം തീര്‍ത്തതോടെയാണ് ഹിന്ദുഐക്യവേദി മാര്‍ച്ച് തുടങ്ങിയിടത്തു തന്നെ അവസാനിപ്പിക്കേണ്ടി വന്നത്. കച്ചേരിപ്പടിയില്‍ നിന്ന് 300 മീറ്റര്‍ അകലെ ഗവ.മെഡിക്കല്‍ കോളജ്പരിസരത്ത് ബാരിക്കേഡുകള്‍ തീര്‍ത്ത് മാര്‍ച്ച് തടയാനായിരുന്നു പോലിസ് പദ്ധതി. എന്നാല്‍ രാവിലെ ഏഴു മുതല്‍ പ്രദേശത്ത് തമ്പടിച്ച പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും നാട്ടുകാരും മാര്‍ച്ച് തടയുമെന്നറിയിച്ചതോടെ പോലിസ് സമ്മര്‍ദ്ദത്തിലായി. ഹിന്ദു ഐക്യവേദി മാര്‍ച്ച് റോഡിലെത്തിയാല്‍ തടയുമെന്നായിരുന്നു പ്രതിരോധക്കാരുടെ വാദം. ഇതോടെ മാര്‍ച്ച് ബസ് സ്റ്റാന്റിനകത്തു തന്നെ പോലിസ് തടയുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു ഐക്യവേദി, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. കാല്‍ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കുമെന്ന ഹിന്ദു ഐക്യവേദിയുടെ പ്രഖ്യാപനം വൃഥാവിലായതും ശ്രദ്ധേയമാണ്. രണ്ടായിരത്തോളം ആളുകള്‍ മാത്രമാണ് മാര്‍ച്ചിനെത്തിയത്. കച്ചേരിപ്പടി ജങ്ഷനില്‍ തീര്‍ത്ത ബഹുജനറാലിയെ പോപുലര്‍ഫ്രണ്ട് നേതാക്കള്‍ അഭിസംബോധന ചെയ്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം