malappuram

‘മഞ്ചേരിയെ കലാപഭൂമിയാക്കാന്‍ ആര്‍.എസ്.എസിനെ അനുവദിക്കില്ല’

Friday August 19th, 2016
2

Anti RSS manjeriമഞ്ചേരി: മുസ്‌ലിം സ്ഥാപനങ്ങള്‍ കൈയേറാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരേ മഞ്ചേരിയില്‍ മുസ്‌ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ച്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സ്ഥാപനങ്ങള്‍ കൈയേറാനുള്ള ആര്‍എസ്എസ് നീക്കം എന്തു വില കൊടുത്തും തടയുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു മാര്‍ച്ച്. മഞ്ചേരി സത്യസരണിയിലേക്ക് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മുസ്‌ലിം ഐക്യവേദിയുടെ പ്രതിഷേധം. ഉത്തരേന്ത്യന്‍ അജണ്ടകളുമായി മഞ്ചേരിയില്‍ സംഘര്‍ഷമുണ്ടാക്കി പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്എസ് ശ്രമം വിലപ്പോവില്ല. സത്യസരണിയിലേക്കുള്ള മാര്‍ച്ച് നിരോധിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം