malappuram

തദ്ദേശ തിരഞ്ഞെടുപ്പ്; വേങ്ങരയില്‍ എസ്.ഡി.പി.ഐ 15 വാര്‍ഡില്‍ മല്‍സരിക്കും

സാമ്പ്രദായിക പാര്‍ട്ടികളുടെ ജനവഞ്ചനാപരമായ നിലപാടുകള്‍ക്കെതിരെയുള്ള വിധിയെഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പ്. വേങ്ങരയില്‍ സ്വന്തം കാര്യലാഭം മാത്രം നോക്കി ഭരണയന്ത്രം കറക്കുന്ന ജനപ്രതിനിധികളെ ജനം കയ്യൊഴിയും.

Wednesday June 17th, 2020

വേങ്ങര: ത്രിതല പഞ്ചായത്തിലേക്ക് ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ നിന്ന് ജനവിധി തേടാന്‍ എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. സാമ്പ്രദായിക പാര്‍ട്ടികളുടെ ജനവഞ്ചനാപരമായ നിലപാടുകള്‍ക്കെതിരെയുള്ള വിധിയെഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പ്. വേങ്ങരയില്‍ സ്വന്തം കാര്യലാഭം മാത്രം നോക്കി ഭരണയന്ത്രം കറക്കുന്ന ജനപ്രതിനിധികളെ ജനം കയ്യൊഴിയും. ഇതിനായി ജനകീയപക്ഷത്ത് നിന്നുള്ള തിരഞ്ഞെടുപ്പ് മല്‍സരത്തിനാണ് എസ്.ഡി.പി.ഐ ഒരുങ്ങുന്നത്. മല്‍സരിക്കുന്ന വാര്‍ഡുകളെയും സ്ഥാനാര്‍ഥികളെയും സംബന്ധിച്ച പട്ടിക പാര്‍ട്ടി മണ്ഡലം ജില്ലാ നേതൃത്വങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്ന മുറക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇ കെ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. എം ഖമറുദ്ദീന്‍, പി സി എ റസാഖ്, ഇ മുഹമ്മദ്, സി ശംസുദ്ദീന്‍, സി മുസ്തഫ സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം