malappuram

ബദല്‍ രാഷ്ട്രീയ സന്ദേശവുമായി മലപ്പുറത്ത് എസ്.ഡി.പി.ഐ

Monday May 9th, 2016
2

SDPI flag crowdമലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ-സമാജ് വാദി പാര്‍ട്ടി സഖ്യ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മലപ്പുറത്ത് എസ്.ഡി.പി.ഐ ദേശീയ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന ബദല്‍രാഷ്ട്രീയ സന്ദേശ യാത്ര നടത്തും. ജനവിരുദ്ധതയില്‍ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ഭരണ-പ്രതിപക്ഷ മുന്നണികളുടെ രാഷ്ട്രീയ കാപട്യത്തെ പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നു കാണിക്കാനും ജനപക്ഷ ബദലിന്റെ ആവശ്യകത വിശദീകരിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം.

എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എം കെ ഫൈസി, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, എ കെ അബ്ദുല്‍മജീദ് എന്നിവര്‍ അംഗങ്ങളായ സന്ദേശ യാത്ര ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം