malappuram

മുസ്ലിംലീഗ് കാരണം തിരഞ്ഞെടുപ്പില്‍ തോല്‍ക്കില്ല; ജയിക്കാന്‍ മറ്റുള്ളവര്‍ സജ്ജരാകണമെന്നും കുഞ്ഞാലിക്കുട്ടി

Monday February 29th, 2016

PK Kunhalikutty iuml leaderവേങ്ങര: ആള്‍ക്കൂട്ടവും ബഹളവുമായി നടന്നിരുന്ന മുസ്ലിംലീഗില്‍ അച്ചടക്കത്തിന്റെ യുഗം തുടങ്ങിയെന്നതിന്റെ തെളിവാണ് കേരളയാത്രയില്‍ സംസ്ഥാനത്തുടനീളം കണ്ട അടുക്കുംചിട്ടയുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വേങ്ങര മണ്ഡലം മുസ്ലിംയൂത്ത്‌ലീഗ് ഡെലിഗേറ്റ് കോണ്‍ഫറന്‍സ് സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക യുഗത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവജനത തയ്യാറായെങ്കില്‍ മാത്രമെ രാജ്യത്തിന് രക്ഷയുള്ളൂ. യുവാക്കളില്ലാത്ത പാശ്ചാത്യ രാജ്യങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ ഇക്കാര്യത്തിന് തെളിവാണ്. അതാതു കാലങ്ങളിലെ വെല്ലുവിളികളെ ഏറ്റെടുത്ത പാരമ്പര്യമാണ് ലീഗിനുള്ളത്. ആസന്നമായ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ വീഴ്ച കൊണ്ട് പരാജയം സംഭവിക്കില്ല. അതെ സമയം, പരാജയ സാധ്യതകളെ അതിജയിക്കാന്‍ മറ്റുള്ളവര്‍ കൂടി സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് ടി അബ്ദുല്‍ഹഖ് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി. അലിവ് ചാരിറ്റി സെല്ലിന് നല്‍കിയ ആധുനിക ആംബുലന്‍സിന്റെ താക്കോല്‍ദാനവും ചടങ്ങില്‍ നടന്നു. പി ഉബൈദുല്ല എം.എല്‍.എ, കെ എം ഷാജി എം.എല്‍.എ, അഡ്വ. വി കെ ഫൈസല്‍ബാബു, കെ പി മുഹമ്മദ്കുട്ടി, എം എം കുട്ടിമൗലവി, പുല്ലാണി സൈദ്, പി കെ അന്‍വര്‍ നഹ, പി കെ അലിഅക്ബര്‍, പാങ്ങാട്ട് യൂസഫ് ഹാജി, എം കെ കൊച്ചുണ്ണി മൂപ്പന്‍, ശരീഫ് കുറ്റൂര്‍, പൂക്കുത്ത് മുജീബ് സംസാരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം