malappuram

വേങ്ങരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് എ.ആര്‍.നഗര്‍ പോസ്റ്റ്മാസ്റ്റര്‍ മരിച്ചു

Tuesday January 19th, 2016
2

Suresh accident Vengaraവേങ്ങര: ബൈക്കുകള്‍ കൂട്ടിയിടിച്ച് പോസ്റ്റ്മാസ്റ്റര്‍ മരിച്ചു. അബ്ദുറഹിമാന്‍ നഗര്‍ പോസ്റ്റ് മാസ്റ്റര്‍ ഊരകം കീഴ്മുറി കൂവുള്ളില്‍ സുരേഷ്(53) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പത്തുമൂച്ചിയിലാണ് അപകടം. ചെമ്മാട് നിന്നും മലപ്പുറത്തേക്കു പോകുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും ഊരകത്ത് നിന്ന് എ.ആര്‍.നഗറിലേക്ക് പോകുകയായിരുന്ന സുരേഷിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നോവകാറിനെ മറികടന്നെത്തിയ ബൈക്ക് സുരേഷ് സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷ് തല്‍ക്ഷണം മരിച്ചു. ചെമ്മാട് സി.കെ നഗര്‍ സ്വദേശികളായ പുതുക്കോണത്തില്‍ അശ്‌റഫ്(24), ഭാര്യ ഫര്‍ഹാന(18) എന്നിവരെ പരിക്കുകളോടെ കോട്ടക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സുരേഷിന്റെ മൃതദേഹം വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പരേതരായ ഗോപാലകൃഷ്ണന്‍-പാര്‍വതി ദമ്പതികളുടെ മകനായ സുരേഷ് വേങ്ങര, കോട്ടക്കല്‍ എന്നിവിടങ്ങളിലും പോസ്റ്റ്മാസ്റ്ററായി ജോലി ചെയ്തിരുന്നു. എന്‍.എഫ്.പി.ഇ തിരൂര്‍ ഡിവിഷന്‍ കമ്മിറ്റിയംഗം, വി.സി.ബാലകൃഷ്ണപ്പണിക്കര്‍ സ്മാരക ഗ്രന്ഥാലയം വൈസ്പ്രസിഡന്റ് പദവികള്‍ വഹിക്കുന്നുണ്ട്. ഭാര്യ: രാഗിണി(അധ്യാപിക, ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര), മക്കള്‍: ഹരികൃഷ്ണന്‍, ഹരിപ്രിയ. സഹോദരങ്ങള്‍: ഉഷ(പോസ്റ്റ് മിസ്ട്രസ്, ഊരകം കീഴ്മുറി), വിമല്‍(സിവില്‍ പോലിസ് ഓഫീസര്‍, കോട്ടക്കല്‍), വിനോദ്(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി).

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം