malappuram

പ്രവാസികള്‍ സാമൂഹിക വളര്‍ച്ചയുടെ ചാലക ശക്തിയെന്ന് പോപുലര്‍ഫ്രണ്ട്

Monday July 27th, 2015

PFI pravasi meet
കോട്ടക്കല്‍: കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയുടെ ചാലക ശക്തി പ്രവാസികളാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.അബ്ദുല്‍ ഹമീദ്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി മലപ്പുറം പുത്തനത്താണിയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതയോധനത്തിന് മറുനാടുകളില്‍ ജോലി ചെയ്യുമ്പോഴും സ്വന്തം നാടിന്റെ വികാസത്തിനും വളര്‍ച്ചക്കും തങ്ങളുടെ കയ്യൊപ്പ് ചാര്‍ത്താന്‍ പ്രവാസികള്‍ എന്നും ശ്രദ്ധിച്ചു പോരുന്നുണ്ട്. അവരുടെ സംഭാവനകളുടെ ഗുണഫലം സംസ്ഥാനം അനുഭവിക്കുന്നുമുണ്ട്. രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകമാണ്. നാടിന്റെ പുരോഗതിയില്‍ പ്രവാസികളുടെ ഇടപെടല്‍ കേരളീയ സമൂഹം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് ഡി പി ഐ ദേശിയ പ്രസിഡന്റ് എ.സഈദ് ഉദ്‌ബോധനം നടത്തി. സന്തുഷ്ട കുടുംബം എന്ന വിഷയത്തില്‍ അനസ് നിലമ്പൂര്‍ ക്ലാസ്സ് എടുത്തു. പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എച്ച് നാസര്‍ സമാപന പ്രസംഗം നടത്തി. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെ കലാ മല്‍സരങ്ങളും നടന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം