malappuram

നേതാക്കളുടെ അപക്വ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമെന്ന് എസ്.വൈ.എസ്

Thursday July 23rd, 2015

SYS 60yearsമലപ്പുറം: ജനങ്ങളില്‍ വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുന്ന അപക്വമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്ന് എസ്.വൈ.എസ് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകളില്‍നിന്ന് മുഴുവന്‍ രാഷ്ട്രീയനേതാക്കളും വിട്ടുനില്‍ക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ വിരോധം സൃഷ്ടിക്കാനും അതിലൂടെ രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ഹീനശ്രമമാണ് നടക്കുന്നത്. സമാധാനപൂര്‍ണമായ ജീവിതം ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും കരുതിയിരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷതവഹിച്ചു. ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി. മുഹമ്മദ് ഇബ്രാഹിം, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എം. അബൂബക്കര്‍, പി. അലവി ഹാജി, ബഷീര്‍ പറവന്നൂര്‍, കെ.പി. ജമാല്‍ കരുളായി, പി.എം. മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

Tags: ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം