malappuram

രക്തദാനം ചെയ്ത് മടങ്ങിയ യുവാവ് അപകടത്തില്‍ മരിച്ചു

Friday July 17th, 2015

Muhammed kutty obit 35വേങ്ങര: സുഹൃത്തിന്റെ സഹോദരന് രക്തം നല്‍കി വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടത്തില്‍ പെട്ട്് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഊരകം കരിമ്പിലി തെക്കന്‍ പറമ്പില്‍ പരേതനായ ബീരാന്റെ മകന്‍ മുഹമ്മദ് കുട്ടി(35) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലുളള രോഗിക്ക് രക്തം നല്‍കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. പുലര്‍ച്ചെ പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ വണ്ടിയിറങ്ങി ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ വേങ്ങര പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ട ബസിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടനെ വേങ്ങര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്. ഭാര്യ സാജിത. മാതാവ്: പരേതയായ ബിയ്യക്കുട്ടി. സഹോദരങ്ങള്‍: അബ്്ദുല്‍ മജീദ്, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ റഷീദ്, ഉമൈബ, സല്‍മ, സുമയ്യ.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം