malappuram

പറപ്പൂരിൽ സി.പി.എമ്മിനെതിരെ ജനരോഷം

Saturday June 6th, 2020

പറപ്പൂർ: സി.പി.എമ്മിന്റെ സാമ്പത്തിക തട്ടിപ്പിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് ജനരോഷം പ്രതിഷേധ സമരം സംഘടിപ്പിച്ചു.സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള വീണാലുക്കൽ റൂറൽ കോഓപറേറ്റീവ് സൊസൈറ്റിയിൽ 5 കോടിയുടെ സ്വർണ്ണവും ആഭരണങ്ങളും തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ഡി.വൈ.എഫ്.ഐ നേതാവായ അറ്റന്ററെ മാത്രം കരുവാക്കി നേതൃത്വം രക്ഷപ്പെടുകയാണ്. പറപ്പൂർ പൊട്ടിപ്പാറയിൽ പൂവൻ വളപ്പിൽ കോയയെ ചവിട്ടിക്കൊന്ന കേസിലും അന്വേഷണം എങ്ങും എത്തിയിട്ടില്ല. രണ്ട് കേസുകളിലും സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ പ്രതികളാണ്. രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

പറപ്പൂർ പുഴച്ചാലിൽ വി.എസ് ബഷീർ ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞാലസ്സൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഇ കെ സുബൈർ, ഇ.കെ സൈദുബിൻ, വി.എസ് മുഹമ്മദലി, കൊമ്പൻ അസീസ്, കെ.മുഹമ്മദ്, പി.അഹമ്മദ് കുട്ടി, ടി.സി ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ആസാദ് നഗറിൽ നടന്ന പ്രതിഷേധ പരിപാടി ടി.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. ടി.ഇ.കുഞ്ഞിപ്പോക്കർ അധ്യക്ഷത വഹിച്ചു. ടി.മൊയ്തീൻ കുട്ടി, വി.മുബാറക്ക്, ടി.പി മൊയ്തീൻ കുട്ടി, പി.മുഹമ്മദ്, സി.അൻവർ, കെ.പി സുബൈർ, നിഷാദ് എന്നിവർ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ മൂസ്സ എടപ്പനാട്ട്, കെ.എ റഹീം, സി.അയമുതു മാസ്റ്റർ, കാപ്പൻ നാസർ, അലി കുഴിപ്പുറം, നാസർ പറപ്പൂർ, ടി.ടി.അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ലോക്ക് ഡൗണിന് ശേഷം ഇരകൾക്ക് നീതി ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം